മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന് സമാപനം. ഒക്ടോബറില്‍ മാസാചരണ ഭാഗമായി ആശുപത്രിയിലും പുറത്ത് വിവിധ സംഘടനകളുമായി സഹകരിച്ചും സെമിനാറുകള്‍, ബോധവത്കരണ ക്ലാസുകള്‍, ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.
ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിയും ഇന്ത്യന്‍ ലേഡീസ് അസോസിയേഷനുമായി ചേര്‍ന്ന് ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ നടത്തിയ സ്തനാർബുദ ബോധവത്കരണ സെമിനാറായിരുന്നു സമാപന പരിപാടി. ചടങ്ങില്‍ ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റി എക്സിക്യൂട്ടിവ് മാനേജര്‍ അഹമദ് അലി അല്‍ നൊവാകാദ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് പ്രസിഡന്റ് ശാരദാ അജിത് അധ്യക്ഷയായി. ഹോസ്പിറ്റല്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡോ. സായി ഗിരിധര്‍ സംസാരിച്ചു.
ഐപി-ഒടി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ സ്വാഗതവും ക്വാളിറ്റി മാനേജര്‍ ആന്‍സി അച്ചന്‍കുഞ്ഞ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് ബോധവത്കരണ സെമിനാറില്‍ സ്തനാര്‍ബുദം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യവും ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സ്പെഷലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഷൈനി സുശീലന് അവതരിപ്പിച്ചു. മാമോഗ്രാം സംബന്ധിച്ച് സദസ്സില്‍നിന്നുള്ള സംശയങ്ങള്‍ക്ക് കണ്‍സൽട്ടന്റ് റോഡിയോളജിസ്റ്റ് ഡോ. അനീസബേബി നജീബ് മറുപടി നല്കി. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഡോ. തേജീന്ദര്‍ സര്‍ണ സംസാരിച്ചു.
അപ്ലൈഡ് സയന്‍സ് യൂനിവേഴ്സിറ്റി, എന്‍ഐസി എന്നിവയുമായി സഹകരിച്ച സ്ഥാപനങ്ങളിലും പവിഴ ദ്വീപിലെ കോഴിക്കോട്ടുകാര്‍ വനിതാ വിഭാഗം, 973 ലോഞ്ച്, ഗോ അലൈവ് മീഡിയ, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്, ബഹ്റൈന്‍ കാൻസര്‍ സൊസൈറ്റി എന്നിവയുമായി ചേര്‍ന്ന് വിവിധ ദിവസങ്ങളില്‍ ആശുപത്രിയിലും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.