മനാമ: അശരണര്‍ക്ക് കൈത്താങ്ങായി ഷിഫ അല്‍ ജസീറ ആശുപത്രി സംഘടിപ്പിച്ച റമദാന് ബ്ലസിങ്സ് എന്ന ഇഫ്താര്‍ മീല്‍ വിതരണ പരിപാടിക്ക് സമാപനം. റമദാന്റെ അവസാന ആഴ്ചയില്‍ ബഹ്റൈന്റെ വിവിധയിടങ്ങളിലായി ആയിരക്കണക്കിന് ഇഫ്താര്‍ കിറ്റുകളാണ് വിതരണം ചെയ്തത്.
നിര്‍മാണ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, വഴി യാത്രക്കാര്‍, ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് ഇഫ്താര്‍ മീല്‍ എത്തിച്ചു. ആദ്യ ദിനം മനാമ സൂഖില്‍ അയക്കൂറ പാര്‍ക്ക് ഏരിയയില്‍ നിന്ന് ആരംഭിച്ച ഇഫ്താര്‍ മീല്‍ വിതരണം തുടര്‍ ദിവസങ്ങളില്‍ മനാമ സൂഖ്, ഹമദ് ടൗണ്‍ സൂഖ്, ഹംല, സനദ്, അറാദ്, ഗുദൈബിയ, ഹൂറ, അദ്ലിയ, മുഹറഖ് സൂഖ്, ജുഫൈര്‍ തുടങ്ങിയ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലും നടന്നു. ഷിഫ അല്‍ ജസീറ ആശുപത്രിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് റമദാന് കിറ്റ് വിതരണം. റമദാന് അവസാനം വരെ തുടര്‍ന്ന പരിപാടിയിലായി 14,000ത്തോളം ഇഫ്താര്‍ മീൽ വിതരണം ചെയ്തു. ഷിഫ അല്‍ ജസീറ ജീവനക്കാര്‍ വിതരണത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.