മനാമ: നടിയും നർത്തകിയുമായ ശോഭന ബഹ്റൈനിലെത്തുന്നു. മെയ് 2 , 3 ,4 തീയതികളിൽ കേരളീയ സമാജം വനിതാ വേദി യുടെ നേതൃത്വത്തിൽ നടക്കുന്ന നൃത്തശില്പശാലയിൽ ശോഭന പരിശീലനം നൽകുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. ഭരതനാട്യത്തിലുള്ള പാടവം അനുസരിച്ച് രണ്ടു വിഭാഗമായി നൃത്തം അഭ്യസിപ്പിക്കും.
രണ്ട് നൃത്തങ്ങൾ വേദികളിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലിപ്പിക്കുന്നതെന്ന് സാമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് , വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ് സെക്രട്ടറി നിമ്മി റോഷൻ എന്നിവർ അറിയിച്ചു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഡാൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂഷൻ ‘കൃഷ്ണ’യുടെ സർട്ടിഫിക്കറ്റ് നല്കും. ഭരതനാട്യത്തിലെ തങ്ങളുടെ അറിവും വൈദഗ്ധ്യവും വർധിപ്പിക്കണമെങ്കിൽ മാത്രം ശിൽപശാലയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുന്നതായി ശോഭന അറിയിച്ചു. കൂടുതൽ വിവരങ്ങൾ ക്കായി സാരംഗി: 37794118, അഭിരാമി: 37135100,അനിത: 33224493,വിദ്യ: 32380303 എന്നിവരെ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.