ബി.​എം.​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണ​സ​ദ്യ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്

1000 തൊഴിലാളികൾക്ക് ഓണസദ്യ ഒരുക്കി ശ്രാവണ മഹോത്സവം

മനാമ: ബി.എം.സി സംഘടിപ്പിച്ച 'ശ്രാവണ മഹോത്സവം 2022' ഓണാഘോഷത്തിന്റെ ഭാഗമായി 1000ലധികം തൊഴിലാളികൾക്ക് ഓണസദ്യ നൽകി. ബി.എം.സിയിൽ പ്രത്യേകമായി തയ്യാറാക്കിയ പന്തലിലാണ് ഓണസദ്യ ഒരുക്കിയത്. പരിപാടിയിൽ ബഹ്റൈൻ തൊഴിൽ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി അഹ്മദ് അൽ ഹൈക്കി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

കാപിറ്റൽ ഗവണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസുഫ് യാക്കൂബ് ലോറി, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ശുക്ല തുടങ്ങിയവരും പങ്കെടുത്തു.ഓണാഘോഷത്തിൽ ഇത്രയും തൊഴിലാളികളുടെ പങ്കാളിത്തം ഉണ്ടായതിൽ സന്തോഷമുണ്ടെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. പി.വി. ചെറിയാൻ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ പറഞ്ഞു.

ഡോ. പി.വി. ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് മൻസൂർ, സോമൻ ബേബി, സെയ്ദ് ഹനീഫ, ശ്രാവണം മഹോത്സവം ജനറൽ കൺവീനർ അൻവർ നിലമ്പൂർ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ചലച്ചിത്ര നാടക നടൻ ശിവജി ഗുരുവായൂർ, സംവിധാകൻ ഷമീർ ഭരതന്നൂർ, ആന്‍റണി പൗലോസ്, മോഹൻദാസ്, പ്രകാശ് വടകര, ഗോപിനാഥ് മേനോൻ തുടങ്ങിയവരും പങ്കെടുത്തു.

ഐമാക് കൊച്ചിൻ കലാഭവനിലെ ഉൾപ്പെടെ ബഹ്റൈനിലെ പ്രമുഖ കലാകാരന്മാരും വിവിധ ലേബർ ക്യാമ്പുകളിൽ നിന്നെത്തിയ തൊഴിലാളി കലാകാരന്മാരും കലാപരിപാടികൾ അവതരിപ്പിച്ചു.ഇന്ത്യൻ സ്കൂളിലെ ഫിസിക്കൽ ട്രെയ്നർ ചിന്നസ്വാമി ഒരുക്കിയ ലാഫ്റ്റർ തെറപ്പി വേറിട്ട അനുഭവമായി. പ്രീതി പ്രവീണും അബ്ദുസ്സലാമുമാണ് പരിപാടികൾ നിയന്ത്രിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.