??????? ??????? ???????? ???????? ???????????? 20 ?? ???????????? ?????????????????

‘ശ്രീ നാരായണ ഗുരു വിശ്വമാനവിക തത്വദര്‍ശനം ആവിഷ്കരിച്ചു’

മനാമ: ശ്രീനാരായണ ഗുരുദേവന്‍ ആധുനിക ശാസ്ത്രകാരൻമാർക്കു പോലും സ്വീകാര്യമാകുന്ന രീതിയിൽ വിശ്വമാനവിക തത്ത്വദര ്‍ശനം ആവിഷ്കരിച്ചതായി സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. ബഹ്​റൈൻ ഗുരുദേവ സോഷ്യല്‍ സൊസൈറ്റി സംഘടിപ്പിച്ച 20 ാം വാര്‍ഷികാഘോഷ പരിപാടിയോടനുബന്ധിച്ച്​ 392 ാംത് ദിവ്യ പ്രബോധന ധ്യാന യജ്ഞം നയിക്കുകയായിരുന്നു സ്വാമി. ഇന്ത്യന്‍ പാര്‍ലമെന്‍ററില്‍ ഗുരുദേവന്‍ വിഭാവനം ചെയ്ത മാതൃകലോക വ്യവസ്ഥിതി നടപ്പിലാക്കുമെന്ന് രാഷ്‌ട്രപതി റാം ഗോവിന്ദ് പ്രഖ്യാപിച്ചത് മുഴുവന്‍ മലയാളികളിലും അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുരുദേവ സോഷ്യല്‍ സൊസൈറ്റി ചെയര്‍മാന്‍ കെ. ചന്ദ്രബോസ്, വൈസ് ചെയര്‍മാന്‍ ജോസ്​കുമാര്‍, ജനറൽ സെക്രട്ടറി രാജേഷ്‌ കനിയാംപറമ്പില്‍, ട്രഷറര്‍ റോയി, അസി. ട്രഷറര്‍ അനുരാജ്, മെംബര്‍ഷിപ്പ് സെക്രട്ടറി ശിവകുമാര്‍, എൻറർടൈൻ സെക്രട്ടറി രതീഷ് ഐക്കരാസ്, ലൈ​േബ്രറിയന്‍ ഉണ്ണി, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാന്‍ ഗോവിന്ദ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി. ശശിധരന്‍, കോ. കണ്‍വീനര്‍ അജിത്‌ പ്രസാദ്‌ തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം നല്‍കി.

Tags:    
News Summary - shreenarayana guru-bharain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.