മനാമ: ബഹ്റൈനിൽ വോട്ടിങ് പ്രായം 18 ആക്കി കുറക്കുന്നതിനുള്ള നിർദേശം ഞായറാഴ്ച ശൂറ കൗൺസിലിന്റെ പരിഗണനക്ക് വരും. നിയമനിർമാണ, നിയമകാര്യ സമിതി അധ്യക്ഷ ദലാൽ അൽ സായിദിന്റെ നേതൃത്വത്തിൽ ശൂറ കൗൺസിലിലെ അഞ്ച് അംഗങ്ങളാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. 2026ലെ പാർലമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ മുതൽ വോട്ടിങ് പ്രായം 20ൽനിന്ന് 18 ആക്കി കുറക്കാനാണ് നിർദേശം.
പാർലമെന്ററി പങ്കാളിത്തം വർധിപ്പിക്കാനും വോട്ടിങ് അടിത്തറ വിപുലീകരിക്കുന്നതിനും ഈ തീരുമാനം സഹായകമാകുമെന്നാണ് ദലാൽ അൽ സായിദ് പറയുന്നത്. യുവാക്കൾ വളരെ സജീവമായി വിവിധ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്.
തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവരെ അനുവദിക്കുന്നത് ഗുണകരമാകുമെന്നും അൽ സായിദ് പറഞ്ഞു.2006ലാണ് ശൂറ കൗൺസിൽ വോട്ടിങ് പ്രായം 21ൽനിന്ന് 20 ആയി കുറക്കാൻ നിർദേശിച്ചത്. അത് പാർലമെന്റും തുടർന്ന് ഹമദ് രാജാവ് അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.