ഭൂ​ക​മ്പ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സി​ക്കാ​ൻ ധാ​ര​ണ

മ​നാ​മ: തു​ർ​ക്കി​യ, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സി​ക്കു​ന്ന​തി​ന്​ റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​നും സി​റി​യ​യി​ലെ ഡോ​ക്​​ടേ​ഴ്​​സ്​ സി​ൻ​ഡി​ക്കേ​റ്റും ത​മ്മി​ൽ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘ​ത്തെ സി​റി​യ​യി​ലേ​ക്ക്​ അ​യ​ക്കു​ന്ന​തി​നാ​ണ്​ ധാ​ര​ണ. ആ​ർ.​എ​ച്ച്.​എ​ഫി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ സെ​ക്ര​ട്ട​റി ഡോ. ​മു​സ്​​ത​ഫ അ​സ്സ​യ്യി​ദും സി​റി​യ​ൻ ഡോ​ക്​​ടേ​ഴ്​​സ്​ സി​ൻ​ഡി​ക്കേ​റ്റി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ ഡോ. ​ഗ​സ്സാ​ൻ ഫ​ൻ​ദി​യു​മാ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. ബ​ഹ്​​റൈ​ൻ ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ​പ്ര​സി​ഡ​ന്‍റ്​ ഡോ. ​ആ​മി​ർ അ​ദ്ദി​റാ​സി​യും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഡ​മ​സ്​​ക​സി​ലെ സി​റി​യ​ൻ ഡോ​ക്​​ടേ​ഴ്​​സ്​ സി​ൻ​ഡി​ക്കേ​റ്റ്​ കേ​ന്ദ്ര​ത്തി​ൽ​വെ​ച്ചാ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. 

Tags:    
News Summary - Signed the charter to treat earthquake victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.