മനാമ: സിറോ മലബാർ സൊസൈറ്റി (സിംസ്) ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ സ്ഥാനാരോഹണവും സിംസ്-ബി.എഫ്.സി ഓണം മഹോത്സവം 2023ന്റെ ഗ്രാൻഡ് ഫിനാലെയും 25ന് വൈകീട്ട് 7.30ന് അദിലിയ ബാങ്സാങ് തായി ഓഡിറ്റോറിയത്തിൽ നടക്കും.
ബഹ്റൈൻ പാർലമെന്റ് അംഗവും ഫോറിൻ അഫയേഴ്സ്, ഡിഫൻസ്, നാഷനൽ സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ ഡോ. ഹസൻ ഈദ് ബുഖാമ്മാസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ വിശിഷ്ടാതിഥിയായി ചടങ്ങിൽ സംബന്ധിക്കും.
പാറക്കൽ ഷാജൻ സെബാസ്റ്റ്യൻ - പ്രസിഡന്റ്, ജീവൻ ചാക്കോ - വൈസ് പ്രസിഡന്റ്, സബിൻ കുര്യാക്കോസ് - ജനറൽ സെക്രട്ടറി, ജസ്റ്റിൻ ഡേവിസ് - ട്രഷറർ, രാജാ ജോസഫ് - അസി. സെക്രട്ടറി, ലൈജു തോമസ് - അസി. ട്രഷറർ, ജിജോ ജോർജ് - മെംബർഷിപ് സെക്രട്ടറി, തെറ്റയിൽ തോമൻ ജെയ്മി - എൻറർടെയ്ൻമെന്റ് സെക്രട്ടറി, സിജോ ആന്റണി കോട്ടക്കാരൻ ഔസേഫ് ആന്റണി - സ്പോർട്സ് സെക്രട്ടറി, രതീഷ് സെബാസ്റ്റ്യൻ - ഐടി സെക്രട്ടറി, മനു പറത്തറയിൽ വർഗീസ് - ഇന്റേണൽ ഓഡിറ്റർ എന്നിവരാണ് പുതിയ ഡയറക്ടർ ബോർഡിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ. ഓണമഹോത്സവം സെപ്റ്റംബർ ഒന്നിനാണ് ആരംഭിച്ചത്. ഒക്ടോബർ 6ന് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ മെഗാ ഓണസദ്യ സംഘടിപ്പിച്ചിരുന്നു. വിജയികളായ ടീമുകൾക്കുള്ള ചാമ്പ്യൻഷിപ് ട്രോഫികളും 250ലധികം വ്യക്തിഗത ട്രോഫികളും പരിപാടിയിൽ വിതരണംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.