മനാമ: ഒരൊറ്റ പാട്ടിലൂടെ ബഹ്റൈനിലെ താരമാകാൻ അവസരമൊരുക്കി ‘ഗൾഫ്മാധ്യമം’ സംഘടിപ്പിക്കുന്ന ‘സിങ് ആൻഡ് വിൻ’ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ 23ന് വൈകീട്ട് നാലിന് ലുലു ദാന മാളിൽ നടക്കും. പ്രാഥമിക ഘട്ടത്തിൽനിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട 20 മത്സരാർഥികളാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കുന്നത്. ആദ്യ റൗണ്ടിൽ മത്സരിച്ച ആയിരത്തോളം മത്സരാർഥികളിൽ നിന്ന് സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 60 പേരെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തിരുന്നു.
ഇവരുടെ പാട്ടിന്റെ വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ് ലോഡ് ചെയ്തിരുന്നു. ജഡ്ജസിന്റെ വിലയിരുത്തലും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ആരാധകർ നൽകിയ വോട്ടും മാനദണ്ഡമാക്കിയാണ് ഫൈനൽ റൗണ്ടിലേക്ക് സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 20 പേരെ തിരഞ്ഞെടുക്കുന്നത്. വോട്ടിങ്ങിന് ബുധനാഴ്ചവരെ അവസരമുണ്ട്.
ഫൈനലിലെ വിജയികളെ പ്രശസ്ത വിധികർത്താക്കളാണ് നിർണയിക്കുക. വിജയികളെ ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. അതിനുപുറമെ ജൂൺ 30ന് ‘ഗൾഫ്മാധ്യമം ക്രൗൺ പ്ലാസയിലൊരുക്കുന്ന ബഹ്റൈൻ ബീറ്റ്സ് പരിപാടിയിൽ ഇഷ്ടതാരങ്ങൾക്കൊപ്പം സ്റ്റേജിൽ ഗാനമാലപിക്കാനുള്ള അവസരവും വിജയികൾക്ക് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.