1.‘സിങ് ആൻഡ് വിൻ’ മത്സരം സീനിയർ വിഭാഗം വിജയിയായ ആദ്യ ഷീജു, എം.ജി. ശ്രീകുമാറിൽനിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു. ഷറഫ് ഡിജി ബഹ്റൈൻ കൺട്രി ഹെഡ് ഫൈസൽഖാൻ സമീപം  2.‘സിങ് ആൻഡ് വിൻ’ മത്സരം ജൂനിയർ വിഭാഗം വിജയിയായ ശ്രീദക്ഷ സുനിൽകുമാർ

എം.ജി. ശ്രീകുമാറിൽനിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു

സിങ് ആൻഡ് വിൻ’: ആദ്യ ഷീജുവും ശ്രീദക്ഷയും വിജയികൾ

മനാമ: പാട്ടുപാടി താരമാകാൻ അവസരമൊരുക്കി ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘സിങ് ആൻഡ് വിൻ’ മത്സരവിജയികൾ സമ്മാനം ഏറ്റുവാങ്ങി. 25ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘ഗൾഫ് മാധ്യമം’ ഏഷ്യൻ സ്കൂളിൽ സംഘടിപ്പിച്ച ‘മ​ധു​മ​യ​മാ​യ് പാ​ടാം’ മെഗാ മ്യൂസിക്കൽ ആൻഡ്​ എൻടെർടൈൻമെന്‍റ്​ പരിപാടിയിൽവെച്ചാണ് വിജയികൾ സമ്മാനം ഏറ്റുവാങ്ങിയത്. സീനിയർ വിഭാഗത്തിൽ ആദ്യ ഷീജുവും ജൂനിയർ വിഭാഗത്തിൽ ശ്രീദക്ഷ സുനിൽകുമാറും വിജയികളായി. സീനിയർ വിഭാഗത്തിൽ അമ്രീൻ ഉണ്ണികൃഷ്ണൻ രണ്ടാം സ്ഥാനവും അനുപ്രവീൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ തൻവി ഹരി രണ്ടാം സ്ഥാനം കരസ്ഥമാക്കി. റിച്ച ആൻ ബിജു മൂന്നാം സ്ഥാനം നേടി. മത്സരവിജയികൾക്കുള്ള സമ്മാനദാനം എം.ജി. ശ്രീകുമാർ നിർവഹിച്ചു. ഷറഫ് ഡിജി ബഹ്റൈൻ കൺട്രി ഹെഡ് ഫൈസൽഖാൻ സന്നിഹിതനായിരുന്നു. മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ഗ്രാൻഡ് ഫിനാലെയിലാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രശസ്ത സംഗീതജ്ഞരായ നഫ്ജാദ് കെ.സി, ​ജോളി കൊച്ചീത്ര, സ്നേഹ ബാലൻ എന്നിവർ വിധിനിർണയം നടത്തി.

1.അമ്രീൻ ഉണ്ണികൃഷ്ണൻ സമ്മാനം ഏറ്റുവാങ്ങുന്നു  2.അനു പ്രവീൺ സമ്മാനം ഏറ്റുവാങ്ങുന്നു  3.തൻവി ഹരി സമ്മാനം സ്വീകരിക്കുന്നു  4.റിച്ച ആൻ ബിജു സമ്മാനം ഏറ്റുവാങ്ങുന്നു


Tags:    
News Summary - Sing and Win': First Sheeju and Sreedaksha are the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.