മനാമ: ഒരൊറ്റ പാട്ടിലൂടെ ബഹ്റൈനിലെ പാട്ടുതാരമാകാൻ അവസരമൊരുക്കി ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘സിങ് ആൻഡ് വിൻ’ മത്സര വിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ നീരജ്കുമാറും ജൂനിയർ വിഭാഗത്തിൽ ശ്രീദക്ഷയും വിജയികളായി. സീനിയർ വിഭാഗത്തിൽ ബിന്ദിയ സാജൻ രണ്ടാം സ്ഥാനവും അനുപ്രവീൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ആദ്യ ഷീജുവിനാണ് രണ്ടാം സ്ഥാനം.
അർജുൻ രാജ് മൂന്നാം സ്ഥാനം നേടി. സിങ് ആൻഡ് വിൻ മത്സര വിജയികൾക്കുള്ള സമ്മാനദാനം ഉണ്ണിമേനോൻ നിർവഹിച്ചു. ഷറഫ് ഡിജി ഡിജിറ്റൽ മാർക്കറ്റിങ് സ്പെഷലിസ്റ്റ് സിദ്ദീഖ് റഹ്മാൻ, ഗൾഫ് മാധ്യമം ബഹ്റൈൻ മാർക്കറ്റിങ് മാനേജർ ഷക്കീബ് വലിയപീടികക്കൽ എന്നിവർ സന്നിഹിതരായിരുന്നു. ബഹ്റൈൻ ബീറ്റ്സിന് മുന്നോടിയായി നടന്ന മത്സരത്തിന് സംഗീതപ്രേമികളിൽനിന്ന് അഭൂതപൂർവമായ പ്രതികരണമാണുണ്ടായത്.
പ്രാഥമിക മത്സരത്തിൽ ആയിരത്തോളം മത്സരാർഥികൾ പങ്കെടുത്തു. ഇവരിൽനിന്ന് സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 60 പേരെയാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. ഇവരിൽനിന്ന് 20 പേരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ലുലു ദാന മാളിൽ നടന്ന ഗ്രാൻഡ് ഫിനാലെയിലാണ് വിജയികളെ തിരഞ്ഞെടുത്തത്. പ്രശസ്ത സംഗീതജ്ഞരായ നഫ്ജാദ് കെ.സി, ജോളി കൊച്ചീത്ര, വിജിത ശ്രീജിത്ത് എന്നിവർ വിധിനിർണയം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.