മനാമ: പ്രവാസികളുടെ വിരഹത്തിെൻറ നൊമ്പരങ്ങൾ മാപ്പിളപ്പാട്ടിലൂടെ ഒപ്പിയെടുത്ത വി.എം. കുട്ടിയുടെ വിയോഗം പ്രവാസികളെയും കണ്ണീരിലാഴ്ത്തി. ഒേട്ടറെത്തവണ പ്രവാസലോകത്ത് പരിപാടികൾ അവതരിപ്പിക്കാൻ എത്തിയ അദ്ദേഹത്തെക്കുറിച്ചുള്ള സ്നേഹം നിറഞ്ഞ ഒാർമകൾ മനസ്സിൽ സൂക്ഷിക്കുകയാണ് ബഹ്റൈനിലെ ഒാരോ പ്രവാസിയും. പ്രവാസികളെ എക്കാലവും ഹൃദയത്തിൽ ചേർത്തുപിടിച്ച ഗായകനായിരുന്നു വി.എം. കുട്ടി. അതുകൊണ്ടുതന്നെ, അദ്ദേഹം എത്തുമെന്നറിഞ്ഞാൽ പ്രവാസികൾ ഒാടിക്കൂടുമായിരുന്നു. ഗാനമേളകൾ അവതരിപ്പിക്കുേമ്പാൾ കാണികൾക്കിടയിലേക്കിറങ്ങി, അവരോടൊപ്പം പാട്ടുപാടി ആവേശം കണ്ടെത്തുമായിരുന്നു അദ്ദേഹം.
ബഹ്റൈനിൽ ഇന്ത്യൻ ക്ലബ്, പാകിസ്താൻ ക്ലബ്, ഇന്ത്യൻ സ്കൂൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം ആളുകളെ മാപ്പിളപ്പാട്ടിെൻറ മനോഹാരിതയിൽ ആറാടിച്ചു. ഒാരോയിടത്തും നിറസദസ്സുകൾ അദ്ദേഹത്തിനായി കരഘോഷമുയർത്തി.
20 വർഷം മുമ്പ് വി.എം. കുട്ടി ബഹ്റൈനിൽ ഒരു പരിപാടിക്കെത്തിയ അനുഭവം പ്രവാസി കമീഷൻ അംഗവും സാമൂഹിക പ്രവർത്തകനുമായ സുബൈർ കണ്ണൂർ അനുസ്മരിച്ചു. എന്തോ കാരണത്താൽ പരിപാടി സാമ്പത്തികമായി വിജയമായില്ല. സംഘാടകർക്ക് വി.എം. കുട്ടിക്കും സംഘത്തിനും പറഞ്ഞുറപ്പിച്ച തുക നൽകാനാകാതെ വന്നു. പ്രവാസലോകത്തുനിന്ന് അദ്ദേഹം വിഷമത്തോടെ മടങ്ങിപ്പോകരുതെന്ന് തീരുമാനിച്ച സുബൈർ കണ്ണൂരും സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പാലായിയും ചേർന്ന് തൊട്ടടുത്ത ദിവസം മറ്റൊരു പരിപാടി സംഘടിപ്പിച്ചു. പാട്ടും ഭക്ഷണവുമൊക്കെയായി ആവേശം നിറഞ്ഞ ആ പരിപാടിയിലേക്ക് നിരവധിപേർ എത്തി. അവിടെനിന്ന് സമാഹരിച്ച തുക വി.എം. കുട്ടിക്കും സംഘത്തിനും നൽകിയാണ് തിരികെ യാത്രയയച്ചത്.
പരിപാടിക്കിടയിൽ ആസ്വാദകർ പരിധിവിട്ട് ആഘോഷം നടത്തിയാൽ അദ്ദേഹം വിലക്കുമായിരുന്നു. പാകിസ്താൻ ക്ലബിൽ നടത്തിയ ഒരു ഗാനമേളക്കിടയിൽ ഇത്തരമൊരു ആഘോഷം കാണികളിൽനിന്നുണ്ടായപ്പോൾ വി.എം. കുട്ടി പാട്ട് നിർത്തി അവരെ വിലക്കിയകാര്യം ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ അനുസ്മരിച്ചു. ഏഴു വർഷം മുമ്പ് കെ.െഎ.ജി നൽകിയ സ്വീകരണം ഏറ്റുവാങ്ങാൻ ഉൾപ്പെടെ നിരവധി പരിപാടികൾക്കായി അദ്ദേഹം ബഹ്റൈനിൽ എത്തി. പ്രശസ്തനായ മാപ്പിളപ്പാട്ട് ഗായകൻ എന്ന ഉന്നതിയിൽ നിൽക്കുേമ്പാഴും എല്ലാവരോടും ലാളിത്യത്തോടെ പെരുമാറുന്നതായിരുന്നു അദ്ദേഹത്തിെൻറ പ്രത്യേകത.
പ്രവാസികളുടെ ജീവിതം വരച്ചുകാണിക്കുന്നതായിരുന്നു അദ്ദേഹത്തിെൻറ പാട്ടുകൾ എന്ന് സുബൈർ കണ്ണൂർ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.