മനാമ: ആതുര ശുശ്രൂഷ രംഗത്ത് പ്രാണത്യാഗംക്കൊണ്ട് ചരിത്രമെഴുതിയ സിസ്റ്റർ ലിനിക്ക് ബഹ്റൈൻ പ്രവാസി മലയാളികളുെ ട ആദരവ്. ഒരുമ ബഹ്റൈൻ സംഘടിപ്പിച്ച ‘സ്നേഹ സ്മൃതി’യിൽ സിസ്റ്റർ ലിനിയുടെ ഭർത്താവും ബഹ്ൈറൻ മുൻ പ്രവാസിയുമായ സജീഷ്, മക്കളായ റിതുൽ (ആറ്), സിദ്ധാർത്ഥ്(മൂന്ന്), ലിനിയുടെ മാതാവ് രാധ എന്നിവർ പെങ്കടുത്തു.
പരിപാടിയിൽ പെങ്കടുക്കാൻ എത്തിയ ഏവരുടെയും ശ്രദ്ധാകേന്ദ്രവും ഇവരായിരുന്നു. നിപ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ അതേരോഗം ബാധിച്ചായിരുന്നു സിസ്റ്റർ ലിനി മരിച്ചത്. മരണക്കിടക്കയിൽവെച്ച് തൻറെ ഭർത്താവിന് എഴുതിയ കത്തിൽ അന്തിമാഭിലാഷമായി മക്കളെ ബഹ്റൈൻ കാണിക്കാൻ കൊണ്ടുപോകണമെന്ന് അവർ അഭ്യർഥിച്ചിരുന്നു. ഇൗ ആഗ്രഹ സഫലീകരണത്തിനായാണ് ‘ഒരുമ’ മുൻകൈയെടുത്ത് കുടുംബാംഗങ്ങളെ ബഹ്റൈനിലേക്ക് ക്ഷണിച്ച് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ യു.കെ. ബാലൻ അധ്യക്ഷത വഹിച്ചു.
സോമൻബേബി, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, എ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ്, സംഘാടക കമ്മിറ്റി രക്ഷാധികാരി ആർ.പവിത്രൻ, ചെയർമാൻ ചെമ്പൻ ജലാൽ, ഒരുമ പ്രസിഡൻറ് സവിനേഷ്, സെക്രട്ടറി സനീഷ്, ജനറൽ കൺവീനർ അവിനാഷ്, ട്രഷറർ ഗോപാലൻ, പ്രോഗ്രാം കൺവീനർ വി.കെ. ജയേഷ്, പ്രോഗ്രാം കോ ഒാർഡിനേറ്റർ ബബിലേഷ്, ഒാർഗനൈസർ ഷിബീഷ് എന്നിവർ സംബന്ധിച്ചു. തുടർന്ന് മെലഡി ഗാനമേള നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.