മനാമ: ഉറവിടം വെളിപ്പെടുത്താത്ത പണവുമായി രാജ്യത്തേക്ക് കടന്നയാളെ ആറുമാസം തടവിനു ശേഷം നാടു കടത്താനും കോടതി വിധിച്ചു. എയർപോർട്ടിൽനിന്നും നാട്ടിലേക്ക് പോകുന്നയാളിൽനിന്ന് ദശലക്ഷം റിയാലാണ് കസ്റ്റംസ് വിഭാഗം കണ്ടെടുത്തത്.
പണത്തിന്റെ ഉറവിടം ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ സാധിക്കാതിരുന്നതിനാൽ ഇയാളെ റിമാൻഡ് ചെയ്യുകയും കൈവശമുണ്ടായിരുന്ന പണം കണ്ടുകെട്ടുകയുംചെയ്തു. തന്റെ പക്കൽ പണമില്ലെന്നാണ് കസ്റ്റംസ് വിഭാഗത്തിന്റെ ചോദ്യം ചെയ്യലിൽ പ്രതി വ്യക്തമാക്കിയത്. എന്നാൽ, യാത്രക്കാരന്റെ ബാഗിൽനിന്നും പണം കണ്ടെത്തിയതോടെ ഏഷ്യൻ വംശജനായ ഇയാൾ പരുങ്ങലിലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.