മനാമ: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി സമസ്ത ഓഡിറ്റോറിയത്തിൽ ‘മതേതരത്വം ഇന്ത്യയുടെ മതം’ ശീർഷകത്തിൽ എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര്യചത്വരം നടന്നു.സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് യാസിർ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ഖത്തർ നാഷനൽ ജനറൽ സെക്രട്ടറി ഫദ്ലുസാദാത്ത് നിസാമി പ്രഭാഷണം നടത്തി.
വർണ വർഗ ഭാഷ വൈജാത്യങ്ങൾക്കപ്പുറം ഒത്തൊരുമയും സ്നേഹവും സൗഹൃദവുംകൊണ്ട് നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ കലർപ്പില്ലാത്ത സ്നേഹം അസ്തമിച്ചുകൂടാ എന്നും നാനാത്വത്തിൽ ഏകത്വമെന്ന അടിസ്ഥാന സന്ദേശം കൈമുതലാക്കി ഇന്ത്യയുടെ പൈതൃകം ഉൾക്കൊണ്ട് മുന്നേറാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ബഹ്റൈൻ ജോ. സെക്രട്ടറി കെ.എം.എസ്. മൗലവി പറവണ്ണ പ്രതിജ്ഞക്ക് നേതൃത്വം നൽകി. ഐ.സി. ആർ.എഫ് ബഹ്റൈൻ വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, പ്രതിഭ ബഹ്റൈൻ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ട്രഷറർ ശഹീർ കാട്ടാമ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റ് വി.കെ. കുഞ്ഞ് മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റുമാരായ ഹാഫിള് ഷറഫുദ്ദീൻ മൗലവി, മുസ്തഫ കളത്തിൽ, ജോയന്റ് സെക്രട്ടറിമാരായ ശഹീം ദാരിമി, ഹംസ അൻവരി മോളൂർ, സമസ്ത ഹൂറ കോഓഡിനേറ്റർ മുഹമ്മദ് നിഷാൻ ബാഖവി, ഉമ്മുൽ ഹസ്സം കോഓഡിനേറ്റർ ബഷീർ ദാരിമി തുടങ്ങിയവർ സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജോയന്റ് സെക്രട്ടറി മോനു മുഹമ്മദ്, വർക്കിങ് കമ്മിറ്റി മെംബർമാരായ റഷീദ് വി.പി, റഷീദ് കക്കട്ടിൽ, സാലിഹ്, ഷെബീർ, നിയാസ്, റഫീഖ് വി.കെ, അബ്ദുൽ ജബ്ബാർ, നൗഫൽ വയനാട്, സുൽഫി ഫിർദൗസ് തുടങ്ങിയവർ നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് ആക്ടിങ് പ്രസിഡന്റ് ഉമൈർ വടകര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മജീദ് ചോലക്കോട് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി നവാസ് കുണ്ടറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.