മനാമ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് രാ ഷ്ട്രങ്ങളിലുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഭാഗമാ യി ബഹ്റൈന്‍ കേരളീയ സമാജം പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം.ബഹ്റൈനിലെ വിവിധ ഏരിയ കേന്ദ്രങ്ങളിലും സംഘടനാ ആസ്ഥാനങ്ങളിലുമായി നടന്നു വരുന്ന ‘ചലോ ജാലിക’ പ്രചാരണ പര്യടനത്തിെൻറ ഉദ്ഘാടനം സമസ്ത ബഹ്റൈൻ ട്രഷറര്‍ എസ്.എം അബ്ദുൽ വാഹിദ് നിർവഹിച്ചു. ‘ചലോജാലിക’ ക്യാപ്റ്റൻ ശമീർ പേരാമ്പ്രക്ക് പതാക കൈമാറിയായിരുന്നു ഉദ്ഘാടനം.
ഉസ്താദ് അശ്റഫ് അൻവരി ചേലക്കര പ്രാർഥന നടത്തി. സമസ്ത ബഹ്റൈന്‍ - എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരും പങ്കെടുത്തു.
ജനുവരി 24ന് രാത്രി 8.30ന് ബഹ്റൈന്‍ കേരളീയ സമാജത്തിലാണ് മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. ബഹ്റൈനിലെ മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 3953 3273, 3606 3412.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.