മനാമ: റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് ബഹ്റൈനില്‍ എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാല ിക സംഘടിപ്പിച്ചു. രാഷ്ട്രരക്ഷക്ക് സൗഹൃദം വിളംബരംചെയ്ത് നടന്ന മനുഷ്യജാലികയി ല്‍ ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ ആയിരക്കണക്കിന് പ്രവാസി മലയാളികൾ കണ്ണിചേര്ന ്നു. ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി 100 കേന്ദ്രങ്ങളില്‍ നടന്ന മനുഷ്യജാലിക സംഗമങ്ങളുടെ ഭാഗമായാണ് ബഹ്റൈനിലും മനുഷ്യജാലിക സംഗമം നടന്നത്. ബഹ്റൈന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ നടന്ന മനുഷ്യജാലിക ഹൈബി ഈഡന് എം.പി ഉദ്ഘാടനം ചെയ്തു. ലോകം കണ്ട സമര പോരാട്ടങ്ങളെല്ലാം നയിച്ചത് യുവ സമൂഹമായിരുന്നെന്നും പൗരത്വ നിയമത്തിനെതിരെ ഇന്ത്യന്‍ യുവത ഏറ്റെടുത്ത സമരത്തില്‍ സേച്ഛ്വാധിപതികളും ധിക്കാരികളും പരാജിതരാകുമെന്ന് അദ്ദേഹം പറഞ്ഞു.
സമസ്ത എറണാകുളം ജില്ല ജന. സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ വിഭജിക്കാനും വര്‍ഗീയതയുണ്ടാക്കാനും പരിശ്രമിക്കുന്നവര്‍ ഒടുവില്‍ പരാജിതരാകുമെന്ന് അദ്ദേഹം പറഞ്ഞു.മുസ്ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ് മുഖ്യാതിഥിയായിരുന്നു. അഷ്റഫ് അന്‍വരി ചേലക്കര അധ്യക്ഷത വഹിച്ചു. മനുഷ്യജാലികക്കും പ്രതിജ്ഞക്കും സജീര്‍ പന്തക്കല്‍ നേതൃത്വം നല്കി.ഷഫീഖ് മുസ്ലിയാർ പെരുമ്പിലാവ്, മുഹമ്മദ് ജസീർ, നസീർ വാരം, മുഹമ്മദ് മുസ്ലിയാർ, റിഷാൻ, ഫിസാൻ എന്നിവര്‍ ചേര്‍ന്ന് ദേശീയോദ്ഗ്രഥന ഗാനമാലപിച്ചു.
വിവിധ പ്രവാസി സംഘടനകളെ പ്രതിനിധാനംചെയ്ത് ഹബീബുറഹ്മാൻ (കെ.എം.സി.സി), സുബൈര്‍ കണ്ണൂര്‍ (പ്രതിഭ ബഹ്റൈന്‍), ബിനു കുന്നന്താനം (കോണ്‍ഗ്രസ്), ചന്ദ്രബോസ് (ശ്രീനാരായണ സോഷ്യല്‍ സൊസൈറ്റി), ഫ്രാൻസിസ് കൈതാരത്ത് (സീറോ മലബാര്‍ സൊസൈറ്റി), പ്രിൻസ് നടരാജൻ, റഫീഖ് അബ്ദുല്ല, ജാഫർ മൈതാനി, കെ.ടി. സലീം എന്നിവര്‍ സംസാരിച്ചു. സമസ്ത ബഹ്റൈന്‍ ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് മുസ്ലിയാര് എടവണ്ണപ്പാറ പ്രാർഥനക്കും ശറഫുദ്ദീന്‍ മൗലവി ഖിറാഅത്തിനും നേതൃത്വം നല്കി. എസ്.എം. അബ്ദുല്‍ വാഹിദ്, മജീദ് ചോലക്കോട്, നവാസ് കുണ്ടറ എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തി. അബ്ദുല്‍ മജീദ് ചോലക്കോട് സ്വാഗതവും നവാസ് നിട്ടൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.