എസ്.കെ.എസ്.എസ്.എഫ് ഇഫ്താർ ടെന്റ്
മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്രക്കാർക്ക് നോമ്പ് തുറ വിഭവങ്ങളുമായി പ്രത്യേകം സജ്ജീകരിച്ച ഇഫ്താർ ടെന്റ് ഒരുക്കി ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് വിഖായ ടീം.
ക്യാപിറ്റൽ ഗവർണറേറ്റ് സമസ്ത ബഹ്റൈന് നൽകി വരുന്ന ഭക്ഷണ കിറ്റ് വിവിധ ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ മനാമയിലും ഹിദ്ദിലും ഈസ്റ്റ് എക്കറിലെ തൊഴിലാളികളുടെ ക്യാമ്പിലും നേരിട്ട് എത്തിച്ചു കൊടുത്ത് ആശ്വാസമാവുകയാണ് വിഖായ ഇഫ്താർ ടെന്റ്. മനാമയിൽ വിതരണോദ്ഘാടനം സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്റൂദീൻ സയ്യിദ് പൂക്കോയ തങ്ങളും, ഹിദ്ദ് ഏരിയയിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങളും നിർവഹിച്ചു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ജോ. സെക്രട്ടറിമാരായ അഹമ്മദ് മുനീർ, മുഹമ്മദ് പെരിന്തൽമണ്ണ എന്നിവർ ഇഫ്താർ ടെന്റിന് നേതൃത്വം നൽകി വരുന്നു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മീഡിയ കൺവീനർ മുഹമ്മദ് ജസീറിന്റെ നേതൃത്വത്തിൽ ഇർശാദുൽ മുസ്ലിമീൻ മദ്റസ വിദ്യാർഥികളും പൂർവ വിദ്യാർഥികളും ചേർന്ന് മനാമയിലും സമസ്ത ഏരിയ നേതാക്കളുടെ സഹകരണത്തോടെ ഏരിയ കൺവീനർമാരുടെയും, വിഖായ അംഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ ഏരിയകൾ കേന്ദ്രീകരിച്ചും ഇഫ്താർ വിഭവങ്ങൾ വിതരണം ചെയ്തു. റമദാൻ അവസാനം വരെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ചു ഇഫ്താർ ടെന്റ് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.