മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ' പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മനുഷ്യജാലിക സംഘടിപ്പിച്ചു.
കോവിഡ് പ്രോട്ടോകാൾ പാലിച്ച് ഓഫ് ലൈനായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സൂം ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തി നിരവധി പേരും 'മനുഷ്യജാലിക'യിൽ കണ്ണികളായി.
സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫഖ്റുദ്ദീൻ തങ്ങൾ തേങ്ങാപട്ടണം ഉദ്ഘാടനം ചെയ്തു. പ്രമുഖ നോവലിസ്റ്റും സാഹിത്യകാരനുമായ കെ.പി. രാമനുണ്ണി വിശിഷ്ടാതിഥിയായി.
മനുഷ്യജാലിക ചെയർമാൻ അശ്റഫ് അൻവരി ചേലക്കര അധ്യക്ഷത വഹിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ അബ്ദുറശീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തി.
ബഹ്റൈനിലെ വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ബിനു കുന്നന്താനം (ഒ.ഐ.സി.സി), പ്രദീപ് (പ്രതിഭ -ബഹ്റൈൻ), സമസ്ത ബഹ്റൈൻ ആക്ടിങ് സെക്രട്ടി എസ്.എം. അബ്ദുൽ വാഹിദ്, അശ്റഫ് കാട്ടിൽപീടിക എന്നിവർ സംസാരിച്ചു. യാസർ ജിഫ്രി തങ്ങൾ, ശാഫി വേളം, ശറഫുദ്ദീൻ മാരായമംഗലം, ഖാസിം റഹ്മാനി, ശഹീർ കാട്ടാമ്പള്ളി, നവാസ് നെട്ടൂർ, ഉമർ മൗലവി എന്നിവർ സംബന്ധിച്ചു. ഹാഫിള് ശറഫുദ്ദീൻ ഖിറാഅത്ത് നടത്തി. ശബീർ സി.എം.എസ്. ജിദാലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ശഫീഖ് പെരുമ്പിലാവ്, ജസീർ വാരം, ശബീർ ജിദാലി ദേശീയോദ്ഗ്രഥന ഗാനമാലപിച്ചു. വർക്കിങ് സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ആക്ടിങ് പ്രസിഡൻറ് ഉമൈർ വടകര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.