മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഒരുക്കിയ മദീനാ പാഷൻ പ്രവാചക പ്രണയത്തിന്റെയും പഠനത്തിന്റെയും വേദിയായി. മൂന്നു സെഷനുകളിലായി സജ്ജീകരിച്ച പരിപാടിക്ക് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ചു.
സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ ഉദ്ഘാടന കർമം നിർവഹിച്ചു. മനസ്സുകൊണ്ട് മദീനയിലേക്ക് തീർഥ യാത്രചെയ്ത അനുഭൂതി സമ്മാനിച്ച സെഷനുകൾക്ക് മുഖ്യാതിഥിയായി എത്തിച്ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ബാഖവി നേതൃത്വം നൽകി. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് ശറഫുദ്ദീൻ മൗലവി, റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി റഷീദ് ഫൈസി കമ്പളക്കാട് എന്നിവർ ആശംസകൾ നേർന്നു.
സമസ്ത ബഹ്റൈൻ കേന്ദ്ര കോഓഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര പരിപാടി നിയന്ത്രിച്ചു. ബുർദ, ഖവാലി എന്നിവ ശഹീം ദാരിമി, ഫാസിൽ വാഫി, ശഹീൻ ബാഖവി, ജസീർ വാരം, അൽശഫീഖ് എന്നിവർ ആലപിച്ചു. മദ്റസ വിദ്യാർഥികളുടെ മദ്ഹ് ഗാനങ്ങളും ഏറെ ആകർഷകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.