മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വർഷംതോറും സംഘടിപ്പിച്ചുവരുന്ന മനുഷ്യജാലിക വിപുലമായ പരിപാടികളോടെ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടത്തി. ‘രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന പ്രമേയത്തിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് മുഖ്യ പ്രഭാഷണം നടത്തി.
കെ.സി.ഇ.സി അധ്യക്ഷൻ ഫാ. ഷാബു ലോറൻസ് മുഖ്യാതിഥിയായിരുന്നു. സമസ്ത ബഹ്റൈൻ ട്രഷറർ എസ്.എം അബ്ദുൽ വാഹിദ് സാഹിബ്, കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി കെ.ടി. മുസ്തഫ, ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം, പ്രതിഭ ബഹ്റൈൻ സെക്രട്ടറി പ്രദീപ് പതേരി, സാമൂഹിക പ്രവർത്തകരായ കെ.ടി. സലീം, ചെമ്പൻ ജലാൽ എന്നിവർ സംസാരിച്ചു. സമസ്ത കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുസ്തഫ കളത്തിൽ, ശഹീർ കാട്ടാമ്പള്ളി, ശറഫുദ്ധീൻ മാരായമംഗലം, ശാഫി വേളം, നൗഷാദ് ഹമദ് ടൗൺ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജന. സെക്രട്ടറി റശീദ് ഫൈസി കമ്പളക്കാട് എന്നിവർ സന്നിഹിതരായിരുന്നു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ച ചടങ്ങ് സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഓർഗനൈസിങ് സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും സജീർ പന്തക്കൽ നന്ദിയും പറഞ്ഞു. ശറഫുദ്ദീൻ മൗലവി ഖുർആൻ പാരായണം നടത്തി. അശ്റഫ് അൻവരി ചേലക്കര പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.