മനാമ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ കമ്മിറ്റി ‘മതേതരത്വം ഇന്ത്യയുടെ മതം’ എന്ന ശീർഷകത്തിൽ 18ന് രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യചത്വരം സംഘടിപ്പിക്കും. ഖത്തർ നാഷനൽ എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ഫള്ലു സാദാത്ത് നിസാമി പ്രഭാഷണം നടത്തും. മത- സാമൂഹിക- സാംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ ബഹ്റൈൻതല പോസ്റ്റർ പ്രകാശനം ഫഖ്റുദ്ദീൻ തങ്ങൾ, ജനറൽ സെക്രട്ടറി അബ്ദുൽ മജീദിന് നൽകി നിർവഹിച്ചു.
സമസ്ത ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് യാസിർ ജിഫ്രി തങ്ങൾ, ജോയന്റ് സെക്രട്ടറി കെ.എം.എസ് മൗലവി, ഹൂറ കോഓഡിനേറ്റർ മുഹമ്മദ് നിഷാൻ ബാഖവി എന്നിവർ സംസാരിച്ചു. സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ ഉസ്താദ്, ട്രഷറർ നൗഷാദ്, ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ സെക്രട്ടറി റഷീദ് ഫൈസി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഉമൈർ വടകര അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് സ്വാഗതവും ജോയന്റ് സെക്രട്ടറി മോനു മുഹമ്മദ് നന്ദിയും പറഞ്ഞു. നവാസ് കുണ്ടറ ചർച്ചകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.