മനാമ: ചെറുകിട, ഇടത്തരം വാണിജ്യ മേഖലകൾ രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് ഊർജം പകരുന്നതായി വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽഫഖ്റു വ്യക്തമാക്കി. എച്ച്.ക്യൂ സെന്ററിൽ നടന്ന ചെറുകിട, ഇടത്തരം വ്യവസായ വികസന കൗൺസിലിന്റെ 17ാമത് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനും കാര്യമായ ശ്രദ്ധയുണ്ടാകും. രാജ്യത്തെ സംരംഭകത്വ മേഖലയുടെ പുരോഗതിക്കും വളർച്ചക്കുമുള്ള പദ്ധതികൾ തയാറാക്കുകയും ലക്ഷ്യം നേടുന്നതിന് സമയം നിർണയിക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2022-2026 കാലയളവിലെ കൗൺസിൽ വളർച്ചാസൂചിക ചെറുകിട, ഇടത്തരം വ്യവസായ വികസന വകുപ്പ് ഡയറക്ടർ ശൈഖ അബ്ദുല്ല അൽ ഫാദിൽ അവതരിപ്പിക്കുകയും നവീകരിച്ച ടാർജറ്റ് വിശകലനം നടത്തുകയും ചെയ്തു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ലോൺ സഹായം നൽകുന്നതിന് ബഹ്റൈൻ ഡെവലപ്മെന്റ് ബാങ്ക് ആവിഷ്കരിച്ച പദ്ധതികളും ബന്ധപ്പെട്ടവർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.