എ​സ്.​പി ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ത്തി​​ന്​ ആ​ദ​രാ​ഞ്​​ജ​ലി​യ​ർ​പ്പി​ച്ച്​ ന​ട​ത്തി​യ അ​നു​സ്​​മ​ര​ണ യോ​ഗ​ത്തി​ൽ​നി​ന്ന്

എ​സ്.​പി.​ബി​ക്ക് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച്​ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ർ

മ​നാ​മ: അ​ന്ത​രി​ച്ച ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ത്തി​​ന്​ ആ​ദ​രാ​ഞ്​​ജ​ലി​യ​ർ​പ്പി​ച്ച്​ ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ർ. സോ​ഷ്യ​ല്‍ വ​ര്‍ക്കേ​ഴ്​​സ്​ ബ​ഹ്റൈ​ന്‍ കൂ​ട്ടാ​യ്​​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒാ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ എ​സ്.​പി.​ബി​യു​ടെ ഒാ​ർ​മ​ക​ൾ നി​റ​ഞ്ഞു​നി​ന്നു.

ലോ​ക​സം​ഗീ​ത​ത്തി​നും സം​ഗീ​ത പ്രേ​മി​ക​ള്‍ക്കു​മു​ണ്ടാ​യ ക​ന​ത്ത ന​ഷ്​​ട​മാ​ണ് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ത്തി‍െൻറ മ​ര​ണ​മെ​ന്നും പ്ര​പ​ഞ്ച​വും സം​ഗീ​ത​വും നി​ല​നി​ല്‍ക്കു​ന്നി​ട​ത്തോ​ളം കാ​ലം അ​ദ്ദേ​ഹ​ത്തി‍െൻറ ഗാ​ന​ങ്ങ​ള്‍ ജ​ന​മ​ന​സ്സി​ല്‍ നി​ല​നി​ല്‍ക്കു​മെ​ന്നും സം​സാ​രി​ച്ച​വ​രെ​ല്ലാം ഏ​ക സ്വ​ര​ത്തി​ല്‍ പ​റ​ഞ്ഞു.

ഒ​രു​പ​ക്ഷേ ലോ​ക​ത്തി​ല്‍ത​ന്നെ ഏ​റ്റ​വും അ​ധി​കം ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ച വ്യ​ക്തി​യാ​യി​രു​ന്നി​ട്ടും ഇ​ത്ര​യേ​റെ വി​നീ​ത​നാ​യി ജീ​വി​തം ന​യി​ച്ച അ​ദ്ദേ​ഹ​ത്തി‍െൻറ ജീ​വി​ത​രീ​തി പു​തി​യ ത​ല​മു​റ​യി​ലെ​യും പ​ഴ​യ ത​ല​മു​റ​യി​ലെ​യും മു​ഴു​വ​ര്‍ ക​ലാ​കാ​ര​ന്മാ​രും പാ​ഠ​മാ​യി ഉ​ൾ​ക്കൊ​ള്ളേ​ണ്ട​താ​ണെ​ന്നും സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.ഫ്ര​ൻ​ഡ്​​സ്​ ഓ​ഫ് ബ​ഹ്റൈ​ന്‍ ചെ​യ​ർ​മാ​ന്‍ എ​ഫ്.​എം. ഫൈ​സ​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ മു​ൻ ചെ​യ​ര്‍മാ​ന്‍ എ​ബ്ര​ഹാം ജോ​ണ്‍ നി​യ​ന്ത്രി​ച്ചു.

മു​തി​ര്‍ന്ന മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ സോ​മ​ന്‍ ബേ​ബി, ഐ.​സി.​ആ​ര്‍.​എ​ഫ് ചെ​യ​ര്‍മാ​ന്‍ അ​രു​ള്‍ ദാ​സ്, ഇ​ന്ത്യ​ന്‍ ക്ല​ബ്​ സെ​ക്ര​ട്ട​റി ജോ​ബ്, കേ​ര​ള സ​മാ​ജം സെ​ക്ര​ട്ട​റി വ​ർ​ഗീ​സ്​ കാ​ര​ക്ക​ൽ, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രാ​യ റ​ഫീ​ക്ക് അ​ബ്​​ദു​ല്ല, യു.​കെ. അ​നി​ല്‍, കെ.​ടി. സ​ലീം, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍, കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്​​ണ​കു​മാ​ര്‍, യു.​പി.​പി പ്ര​തി​നി​ധി ബി​ജു ജോ​ർ​ജ്, പ​ത്ര​പ്ര​വ​ര്‍ത്ത​ക​ന്‍ സി​ജു ജോ​ർ​ജ്, കു​ടും​ബ സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ൻ​റ്​ ജേ​ക്ക​ബ് തേ​ക്കും​തോ​ട്, ലാ​ല്‍കെ​യ​ര്‍ ചാ​രി​റ്റി വി​ങ്‌ സെ​ക്ര​ട്ട​റി തോ​മ​സ് ഫി​ലി​പ്പ്, മു​ന്‍ ഐ.​വൈ.​സി.​സി നേ​താ​വ് ബി​ജു മ​ല​യി​ല്‍, ഹൃ​ദ​യ​സ്​​പ​ര്‍ശം പ്ര​തി​നി​ധി മി​നി മാ​ത്യു, അ​ധ്യാ​പ​ക​രാ​യ ജോ​ണ്‍സ​ണ്‍ ദേ​വ​സി, ബ​ബി​ന സു​നി​ല്‍, എ​ന്നി​ര്‍ സം​സാ​രി​ച്ചു.ദു​ബൈ​യി​ൽ​നി​ന്ന്​ പ​ങ്കെ​ടു​ത്ത ആ​ര്‍.​ജെ​യും ഗാ​യ​ക​നു​മാ​യ അ​ഭി​ലാ​ഷ് വേ​ങ്ങ​ര, അ​രു​ള്‍ദാ​സ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. സാ​മൂ​ഹി​ക​പ്ര​വ​ര്‍ത്ത​ക​നാ​യ ദീ​പ​ക് മേ​നോ​ന്‍ ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT