?????? ????? ?????? ????????? ?????

മന്ത്രിസഭ യോഗം: സൗരോർജ കേന്ദ്രം  സ്​ഥാപിക്കാൻ അനുമതി

മനാമ: ജിദ്ഹഫ്‌സ് നിവാസികളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാൻ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഒന്നാം ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയും സന്നിഹിതനായിരുന്നു. 1439 ാമത് ഹിജ്‌റ വര്‍ഷം ആരംഭിക്കുന്നതി​​െൻറ പശ്ചാത്തലത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്കും ബഹ്‌റൈനിലെ മുഴുവന്‍ ജനങ്ങള്‍ക്കും അറബ്^ഇസ്‌ലാമിക സമൂഹത്തിനും കാബിനറ്റ് പുതുവര്‍ഷാശംസകള്‍ നേര്‍ന്നു.

പുതുവർഷത്തിൽ അറബ്^ഇസ്‌ലാമിക സമൂഹത്തിന് ശാന്തിയും സമാധാനവും കൈവര​ട്ടെയെന്നും ആശംസിച്ചു. വിവിധ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനുള്ള കാര്യങ്ങൾ ആവിഷ്​കരിക്കാൻ കാബിനറ്റ് തീരുമാനിച്ചു. ഇതി​​െൻറ അടിസ്ഥാനത്തിലാണ്​ ജിദ്ഹഫ്‌സ് നിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം പാര്‍പ്പിടം, മുനിസിപ്പല്‍ സേവനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക്​ പ്രാമുഖ്യം നല്‍കുക. ഇതി​​െൻറ തുടര്‍ നടപടികള്‍ക്കായി വിവിധ മന്ത്രാലയങ്ങളെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. നുവൈദറാത്ത് സൂഖ് സന്ദര്‍ശിക്കുന്നതിനും സേവനങ്ങള്‍ വിപുലീകരിക്കുന്നതിനും പൊതുമരാമത്ത്^മുനിസിപ്പല്‍^നഗരാസൂത്രണകാര്യ മന്ത്രിയെ ചുമതലപ്പെടുത്തി.

പ്രദേശത്തി​​െൻറ വികസനത്തിലും വളര്‍ച്ചയിലും സൂഖ് വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്ന്​ വിലയിരുത്തി. ജനങ്ങള്‍ക്കാവശ്യമായ വസ്തുക്കള്‍ എളുപ്പത്തിലും കുറഞ്ഞ വിലയിലും ലഭ്യമാക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആശൂറ ദിനാചരണത്തോടനുബന്ധിച്ച് വിവിധ പ്രദേശങ്ങളും റോഡുകളും പൊതു ഇടങ്ങളും വൃത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കുന്നതിനും നിക്ഷേപകര്‍ക്കാവശ്യമായ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. സൗരോര്‍ജം ഉപയോഗിച്ച് 100 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള കേന്ദ്രം സ്ഥാപിക്കുന്നതിന് അംഗീകാരം നല്‍കി.

പുനരുപയോഗ ഊര്‍ജ സ്രോതസ്സ് ഉപയോഗപ്പെടുത്താനും പരമ്പരാഗത ഊര്‍ജ സ്രോതസ്സിലുള്ള അമിത ആശ്രിതത്വം ഒഴിവാക്കുന്നതിനും ഇത് വഴിയൊരുക്കുമെന്ന്​ പ്രതീക്ഷിക്കുന്നു. 2018 ഫെബ്രുവരിയില്‍ നിര്‍മാണമാരംഭിക്കുന്ന പദ്ധതി 2019 ഓടെ പൂർത്തീകരിക്കുമെന്നാണ് കരുതുന്നതെന്ന് വൈദ്യുതി^ജല അതോറിറ്റി കാര്യ മന്ത്രി സമർപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മതരംഗത്ത് കിര്‍ഗിസ്ഥാനും ബഹ്‌റൈനും തമ്മില്‍ സഹകരിക്കുന്നതിനുള്ള കരാറിന് കാബിനറ്റ് അംഗീകാരം നല്‍കി. ബഹ്‌റൈന്‍ നീതിന്യായ^ഇസ്‌ലാമിക കാര്യ^ഔഖാഫ് മന്ത്രാലയവും കിര്‍ഗിസ്ഥാന്‍ മതകാര്യ സമിതിയും തമ്മിലാണ് കരാര്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ മന്ത്രി സമര്‍പ്പിച്ച നിര്‍ദേശത്തി​​െൻറ അടിസ്​ഥാനത്തില്‍ കൊറിയയും ബഹ്‌റൈനും തമ്മില്‍ ആരോഗ്യ പഠന മേഖലയിലും ചികിത്സ രംഗത്തും സഹകരിക്കുന്നതിന് കരാര്‍ രൂപപ്പെടുത്താന്‍ നിയമകാര്യ സമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Tags:    
News Summary - solar-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.