മനാമ: 2025ഓടെ രാജ്യത്ത് ഉപയോഗിക്കുന്ന വൈദ്യുതിയിൽ അഞ്ചു ശതമാനം സൗരോർജത്തിൽനിന്നു ലഭ്യമാക്കുമെന്ന് വൈദ്യുതി-ജല അതോറിറ്റി ചെയർമാൻ കമാൽ ബിൻ അഹ്മദ് മുഹമ്മദ് വ്യക്തമാക്കി. പുരപ്പുറ സൗരോർജ യൂനിറ്റുകൾ പലയിടങ്ങളിലും സ്ഥാപിക്കുന്നത് വർധിച്ചിട്ടുണ്ട്.
2035ഓടെ ഇത് 20 ശതമാനമായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ കണക്കുപ്രകാരം പുനരുപയോഗ ഊർജപദ്ധതിക്കായി 305 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതിൽ 181 അപേക്ഷകൾ അംഗീകരിച്ചിട്ടുണ്ട്. ഇതുവഴി 38 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
2026ൽ 150 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2060ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സൗരോർജത്തിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.