തീപിടിത്ത ഇരകൾക്കുള്ള സമസ്ത സഹായം കൈമാറുന്നു
മനാമ: സൂഖിലെ തീപിടിത്തത്തിൽ മണിക്കൂറുകൾകൊണ്ട് ജീവിതമാർഗം നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആശ്വാസം പകരാൻ സമസ്ത ബഹ്റൈൻ സഹായം നൽകി. ബഹ്റൈനിലെ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളുടെയും കൂട്ടായ പരിശ്രമത്തോടെ നടത്തുന്ന സഹായ സമാഹരണത്തിലേക്കുള്ള വിഹിതം സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ചു സമസ്ത ബഹ്റൈൻ സംഘടിപ്പിച്ച ബഹുജന സമ്മേളന സദസ്സിൽവെച്ച് പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ കോയ തങ്ങൾ കൈമാറി. സുബൈർ കണ്ണൂർ, കെ.ടി. സലീം, ഹാരിസ് പഴയങ്ങാടി, അൻവർ കണ്ണൂർ, ലത്തീഫ് മരക്കട്ട, എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അൻവർ മുഹ്യിദ്ദീൻ ഹുദവി, സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി, സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയാ നേതാക്കൾ, പ്രവർത്തകർ, ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.