മനാമ: പ്രസംഗകലയിൽ നൈപുണ്യമുള്ള വിദ്യാർഥികളെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. മത്സരാർഥികളെ സബ് ജൂനിയർ (6-8), ജൂനിയർ (9-12), സീനിയർ (13 -15) തുടങ്ങിയ മൂന്നു വിഭാഗമാക്കി തിരിച്ചു, ഓരോ വിഭാഗത്തിനും മുൻകൂട്ടി വ്യത്യസ്ത വിഷയങ്ങൾ നൽകിയാണ് മത്സരം നടത്തുന്നത്.
മലയാളം ഇംഗ്ലീഷ് ഭാഷകൾ വിഷയാവതരണത്തിനു തിരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്യുന്ന സമയത്തുതന്നെ ഭാഷ ഏതെന്ന് മത്സരാർഥി വ്യക്തമാക്കണം. ഡിസംബർ 17നു മുമ്പായി രജിസ്ട്രേഷൻ പൂർത്തീകരിക്കണം.
അഞ്ചു മിനിറ്റിൽ കൂടാത്ത സമയത്തിനുള്ളിൽ വിഷയം വിധി കർത്താക്കളുടെ മുന്നിൽ അവതരിപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 33498517, 33526880, 36542558 നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.