ബഹ്റൈൻ മാർത്തോമ ഇടവക മിഷൻ ആത്മായ പരിശീലനക്കളരിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് 

ആത്മായ പരിശീലനക്കളരി ആരംഭിച്ചു

മനാമ: ബഹ്റൈൻ മാർത്തോമ ഇടവക മിഷൻ ആത്മായ പരിശീലനക്കളരിക്ക് തുടക്കമായി.മാർത്തോമ കോംപ്ലെക്സിൽ നടന്ന ചടങ്ങിൽ ഇടവക മിഷൻ വൈസ് പ്രസിഡന്‍റ് ഫാ. ബിബിൻസ് മാത്യൂസ് ഓമനാലി അധ്യക്ഷത വഹിച്ചു. ബഹ്റൈൻ സി.എസ്.ഐ മലയാളി ഇടവക വികാരിയും മുൻ കെ.സി.ഇ.സി പ്രസിഡന്‍റുമായ ഫാ. ദിലീപ് ഡേവിഡ്സൺ മാർക്ക് ഉദ്ഘാടനം നിർവഹിച്ചു.

നാലു ദിവസങ്ങളിലായി നടക്കുന്ന ആത്മായ പരിശീലനക്കളരിയിലെ ആദ്യ ദിനം ഇടവക വികാരിയും ഇടവക മിഷൻ പ്രസിഡന്‍റുമായ ഫാ. ഡേവിഡ് വി. ടൈറ്റസ് 'ക്രിസ്തീയ ശുശ്രൂഷ: അർഥം, മാനങ്ങൾ, നിയോഗങ്ങൾ' എന്ന വിഷയത്തിലുള്ള പഠനകൂട്ടായ്മക്ക് നേതൃത്വം നൽകി.

ഇടവക മിഷൻ സെക്രട്ടറി ബിജു മാമ്മൻ സ്വാഗതവും ട്രസ്റ്റിയും പ്രോഗ്രാം കൺവീനറുമായ എബ്രഹാം ടി. വർഗീസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Spiritual training started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.