മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ ശ്രീലങ്കൻ ഭക്ഷ്യമേള ബുധനാഴ്ച തുടങ്ങും. തേയില, സുഗന്ധ വ്യഞ്ജനങ്ങൾ, കടൽ വിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, അരി, നാളികേര ഉൽപന്നങ്ങൾ തുടങ്ങിയവ ലഭ്യമാകും. ശ്രീലങ്കൻ അംബാസഡർ പ്രദീപ സരം മേള ഉദ്ഘാടനം ചെയ്യും.
ശ്രീലങ്കയിലെ വിവിധ തോട്ടങ്ങളിൽനിന്നുള്ള തേയില ഉൽപന്നങ്ങൾ, കോക്കനട്ട് ക്രീം, കോക്കനട്ട് മിൽക്ക്, വിർജിൻ േകാക്കനട്ട് ഒായിൽ തുടങ്ങിയവയും ലഭ്യമാണ്.
നാല് ദീനാറിന് ശ്രീലങ്കൻ പലചരക്ക് സാധനങ്ങളും മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയും വാങ്ങുേമ്പാൾ സൂപ്പർമാർക്കറ്റ് വൗച്ചറിെൻറ രൂപത്തിൽ 30 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. പ്രശസ്തരായ ശ്രീലങ്കൻ പാചക വിദഗ്ധരുടെ നേതൃത്വത്തിൽ കുക്കറി ഡെമോൺസ്ട്രേഷനും കൾച്ചറൽ ഡാൻസ് ഷോയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.