മനാമ: ജീവകാരുണ്യ കലാ സാംസ്കാരിക സംഘടനയായ ലൈഫ് ഓഫ് കെയറിങ് ബഹ്റൈന്റെ 53ാമത് നാഷനൽ ഡേ ആഘോഷം കലവറ പാർട്ടി ഹാളിൽ നടന്നു.
അതിഥിയായി ഇ.വി. രാജീവൻ, സയ്യിദ് ഹനീഫ്, അൻവർ നിലമ്പൂർ, അജിത്, അജി പി. ജോയ്, സുനീഷ്, സന്തോഷ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പ്രസിഡന്റ് ശിവാംബിക അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി മുംതാസ് സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടിവ് മെംബർമാരും കോഓഡിനേറ്റർ ലതിക, പ്രോഗ്രാം കൺവീനർ സരിത വിനോദ്, ജോയന്റ് സെക്രട്ടറി ശ്യാമ, ട്രഷറർ ലക്ഷ്മി സന്തോഷ്, പ്രോഗ്രാം കോഓഡിനേറ്റർ ലിസി, ബി.എം.എൽ പ്രസിഡന്റ് ഷെറിൻ, ജാസ്മിൻ, ഷീബ, റൂബി, ജമീല എന്നിവർ സംസാരിച്ചു. മറ്റ് ഗ്രൂപ് മെംബർമാരും പങ്കെടുത്തു. ചടങ്ങിൽ ജനറൽ കൺവീനർ അമ്പിളി ഇബ്രാഹിം ചടങ്ങിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.