മനാമ: നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ നവംബർ 24 മുതൽ 26 വരെ മുംബൈയിൽ നടക്കുന്ന എസ്.എസ്.എഫ്. ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ബഹ്റൈനിൽ ഐക്യദാർഢ്യ സമ്മേളനം നടത്തും.
ഒരു വർഷം നീണ്ടു നിന്ന ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചാണ് എസ്.എസ്.എഫ്. ദേശീയ സമ്മേളനം മുംബൈയിൽ നടക്കുന്നത്. സമ്മേളന സന്ദേശവുമായി കശ്മീരിൽനിന്ന് ആരംഭിച്ച്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്തിയ സംവിധാൻ യാത്രക്ക് ശേഷം വിവിധ സംസ്ഥാന സമ്മേളനങ്ങളും ഇതിനകം പൂർത്തിയായി.വെള്ളിയാഴ്ച രാത്രി എട്ടിന് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ. നടക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ എസ്.എസ്.എഫ്. കർണാടക സ്റ്റേറ്റ് പ്രസിഡന്റ് സുഫിയാൻ സഖാഫി മുഖ്യാതിഥിയാവും.
എസ്.വൈ.എസ് കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ്. തങ്ങൾ, കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ല സെക്രട്ടറി അഫ്സൽ മാസ്റ്റർ കൊളാരി എന്നിവരും. മറ്റ് പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കും. സമ്മേളനത്തിൽ മുഖ്യാതിഥിയായി സംബന്ധിക്കാൻ ബഹ്റൈനിലെത്തിയ എസ്.എസ്.എഫ് കർണാടക സ്റ്റേറ്റ് പ്രസിഡന്റ് സഫ് വാൻ സഖാഫിക്ക് ഐ.സി.എഫ്, കെ.സി.എഫ്, ആർ.എസ്.സി. നേതാക്കളും പ്രവർത്തകരും ചേർന്ന് എയർപോർട്ടിൽ സ്വീകരണം നൽകി. അലി മുസ്ലിയാർ , ജമാൽ വിട്ടൽ, കലന്തർ, ഹാരിസ് സാമ്പിയ , അബ്ദു റഹീം സഖാഫി വരവൂർ, ഫൈസൽ ചെറുവണ്ണൂർ, മുഹമ്മദ് മുനീർ സഖാഫി, അശ്റഫ് മങ്കര, ജാഫർ ശരീഫ്. എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.