മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂർവ ദേശത്തെ മാതൃ ദേവാലയമായ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 64ാമത് പെരുന്നാള്‍ ശുശ്രൂഷകൾ സമാപിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയാണ് പെരുന്നാളിന് സമാപനം കുറിച്ച് കൊടിയിറക്കിയത്.
സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഒമ്പതുവരെ നടന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കാതോലിക്ക ബാവയാണ് മുഖ്യ കാര്‍മികത്വം വഹിച്ചത്. വചനശുശ്രൂഷക്ക് കോട്ടയം വൈദിക സെമിനാരി അധ്യാപകനും മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റിയുമായ ഫാ. തോമസ് വർഗീസ് അമയില്‍ നേതൃത്വം നല്കി.
ഇൗസ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ കാതോലിക്ക ബാവക്ക് നൽകിയ സ്വീകരണത്തിൽ ബഹ്റൈനിലെ പ്രമുഖ സാമൂഹിക, മത, രാഷ്ടീയ നേതാക്കൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.