സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ ഇ​ട​വ​ക 45ാം വാ​ർ​ഷി​കാ​ഘോ​ഷം

സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ ഇ​ട​വ​ക 45ാം വാ​ർ​ഷി​കാ​ഘോ​ഷം

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി ഇ​ട​വ​ക​യു​ടെ 45ാം വാ​ർ​ഷി​കാ​ഘോ​ഷം ഗ​ൾ​ഫ് എ​യ​ർ ക്ല​ബി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ് ജോ​ൺ​സ​ൺ, ഫാ. ​സ​ഞ്ജ​യ്‌ ബാ​ബു, ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്റ് മാ​ത്യു വ​ർ​ക്കി, സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ ആ​ൻ​ഡ്രൂ​സ് ഐ​സ​ക്, ട്ര​ഷ​റ​ർ ബൈ​ജു പി.​എം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​നോ​ഷ് കോ​ര, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ അ​റാ​ഫ​ത്‌ ക​ട​വി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​ച്ചു.

45ാം വാ​ർ​ഷി​ക​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇ​ട​വ​ക വി​കാ​രി ജോ​ൺ​സ് ജോ​ൺ​സ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം ഡോ. ​ഹ​സ​ൻ ഈ​ദ് ബു​ക്ക​മാ​സ് നി​ർ​വ​ഹി​ച്ചു. ഡോ. ​പി.​വി. ചെ​റി​യാ​ൻ, ക്നാ​നാ​യ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് സ​ണ്ണി, ഫാ. ​സ​ഞ്ജ​യ്‌ ബാ​ബു, സേ​തു ക​ട​യ്ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ ആ​ൻ​ഡ്രൂ​സ് ഐ​സ​ക് സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​നോ​ഷ് കോ​ര ന​ന്ദി​യും പ​റ​ഞ്ഞു. മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു മാ​ത്യു, പ്ര​തീ​ഷ് തോ​മ​സ്, ലി​ജോ കെ. ​അ​ല​ക്സ്, സി​ബു ജോ​ൺ, ഷാ​ജി എം. ​ജോ​യ്, ദീ​പു പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ്യൂ​സി​ക്ക​ൽ ആ​ൻ​ഡ് കോ​മ​ഡി മെ​ഗാ ഷോ ​അ​ര​ങ്ങേ​റി. അ​റാ​ഫ​ത്‌ ക​ട​വി​ൽ ന​യി​ച്ച ഷോ​യി​ൽ ഹാ​സ്യ​താ​ര​ങ്ങ​ളാ​യ സു​ധീ​ർ പ​റ​വൂ​ർ, സ​മ​ദ്, പി​ന്ന​ണി​ഗാ​യ​ക​രാ​യ ഷാ​ഫി കൊ​ല്ലം, ശ്രീ​നാ​ഥ്, മെ​റി​ൻ ഗ്രി​ഗ​റി, ര​ഞ്ജി​നി എ​ന്നി​വ​ർ അ​ണി​നി​ര​ന്നു.

Tags:    
News Summary - St. Peter's Jacobean Parish 45th Anniversary Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.