‘‘അച്ഛാ!’’ വിളി കേട്ട് മാധവ് ഞെട്ടി പുറകിലേക്ക് നോക്കി. മോൾ കുലുക്കി വിളിക്കുന്നു. കാറിന്റെ പിൻസീറ്റിൽ കാഴ്ചകൾ കണ്ടിരിക്കുകയായിരുന്നു അവൾ. സിഗ്നൽ ലൈറ്റുകൾ തെളിഞ്ഞതറിയാതെ കവലയിലെ വാകമരച്ചോട്ടിലേക്ക് കണ്ണുംനട്ടിരിക്കുകയായിരുന്നു അയാൾ. റോഡിന്റെ വീതി കൂട്ടാൻ ആ മരം വെട്ടിമാറ്റുന്നു. നെഞ്ചിൽ ഒരു നീറ്റൽ... ഓർമകൾ പത്തിരുപതു കൊല്ലം പുറകിലോട്ട് പാഞ്ഞു. അല്ലെങ്കിലും അതുവഴി കടന്നുപോകുമ്പോഴൊക്കെ അസ്വസ്ഥമാകുമായിരുന്നു മനസ്സ്. മാധവിനെ ചേർത്തുപിടിക്കാൻ അവൾ കടന്നുവന്നതവിടെവച്ചാണ്.
ആ ബസ് സ്റ്റോപ്പും അവിടുത്തെ തണലും അവരുടെ പ്രണയത്തിനു കാവൽ നിന്നു. തമാശകൾ പറഞ്ഞു ചിരിച്ചതും വഴക്കടിച്ചതും ജീവിതം സ്വപ്നം കണ്ടതും എല്ലാം അവിടെവെച്ചായിരുന്നു. ഒടുവിൽ ഒരു വൈകുന്നേരം ഒന്ന് തിരിഞ്ഞുപോലും നോക്കാതെ തിരിച്ചുനടന്നതും ഇന്നലത്തെ പോലെ... ശരാവതി നദിക്കരയിലെ ആ ഹോസ്റ്റൽ മുറിയിൽ ജാലകങ്ങളിലൂടെ അവൾ ശ്മശാനത്തിലേക്കു നോക്കി നിന്നു. മുനിഞ്ഞുകത്തുന്ന വെളിച്ചത്തിലേക്കു കണ്ണുംനട്ട് ഉറങ്ങാത്ത എത്രയോ രാത്രികളിൽ തന്റെ സങ്കടങ്ങൾ നെഞ്ചോടടക്കി നിന്നിട്ടുണ്ടവൾ... തിരിഞ്ഞുനോക്കാതെ നടന്നുമറഞ്ഞ അവന്റെ മുഖം ഓർത്തു വിങ്ങിയിട്ടുണ്ടാ മനസ്സ്. അവിടെ എരിഞ്ഞടങ്ങിയ ജീവിതങ്ങൾക്കൊപ്പം കെട്ടുപോയത് അവളുടെ സ്വപ്നങ്ങളായിരുന്നു, മങ്ങിപ്പോയത് പ്രതീക്ഷകളും. ചോര പൊടിയുന്ന മുറിവുകളായി...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.