മനാമ: ജനങ്ങൾക്ക് ഭീഷണിയായി തെരുവുനായ്ക്കൾ നഗരങ്ങളിൽ വിലസുന്നു. ആക്രമണകാരികളായി കൂട്ടംകൂടി നടക്കുന്ന നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടേണ്ടിവരുന്ന സംഭവങ്ങൾ വർധിച്ചുവരുകയാണ്. എൽ.െഎ.സി ഇൻറർനാഷനലിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന തമിഴ്നാട് നാമക്കൽ സ്വദേശി അണ്ണാദുരൈ (50), തെരുവുനായ്ക്കളുടെ കടിയേറ്റ് നാട്ടിൽ പോയി ചികിത്സ തേടേണ്ടിവന്ന അനുഭവമാണ് പറയുന്നത്. മനാമയിൽ ബാബുൽ ബഹ്റൈനിലാണ് ഇദ്ദേഹത്തിെൻറ ഒാഫിസ് സ്ഥിതി ചെയ്യുന്നത്. ഡിസംബർ 19ന് ഫ്ലാറ്റിൽനിന്ന് ഒാഫിസിലേക്ക് വരുേമ്പാഴാണ് ഇദ്ദേഹത്തിന് നായുടെ കടിയേറ്റത്. എന്നും ഡ്യൂട്ടിക്ക് വരുേമ്പാൾ തെരുവുനായ്ക്കൾ പല സ്ഥലങ്ങളിലും കൂട്ടംകൂടി നിൽക്കുന്നത് കാണാറുണ്ടെന്ന് അണ്ണാദുരൈ പറഞ്ഞു. അന്നും ഏതാനും മീറ്റർ ദൂരെ നായ്ക്കളെ കണ്ടു. പതിവുപോലെ നായ്ക്കൾ കുരച്ച് ബഹളമുണ്ടാക്കി പോകുമെന്ന് കരുതിയെങ്കിലും അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.
വലതുകാലിെൻറ താഴെയാണ് കടിയേറ്റത്. ഉടൻതന്നെ ബാബുൽ ബഹ്റൈൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം സൽമാനിയ ആശുപത്രിയിൽ ചികിത്സ തേടി. അവിടെനിന്ന് ടി.ടി ഇൻജക്ഷൻ എടുത്ത് മടങ്ങി. പേപ്പട്ടി വിഷബാധക്കെതിരായ ആൻറി റാബിസ് വാക്സിൻ ഇവിടെ ലഭ്യമല്ലായിരുന്നു. ഇൗ വാക്സിൻ എടുക്കാത്തതിൽ ആശങ്കയിലായ അദ്ദേഹം തമിഴ്നാട്ടിൽ പോയി വാക്സിൻ എടുക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ച അവധിയെടുത്ത് നാമക്കലിൽ പോയി നാലു ഡോസ് വാക്സിൻ സ്വീകരിച്ചാണ് ബഹ്റൈനിൽ മടങ്ങിയെത്തിയത്. തനിക്കുണ്ടായ അനുഭവം വിശദീകരിച്ച് മുനിസിപ്പാലിറ്റിക്ക് അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ മറ്റ് പലർക്കും തെരുവുനായ്ക്കളുടെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ഏതാനും മാസം മുമ്പ് മലയാളി വീട്ടമ്മക്ക് നേരത്തെ തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.