??????? ???? ????? ????????? ???? ??????? ????? ?????????????? ?????????????? ?????????? ??????????? ????????????

തെരുവ് നായ്ക്കളുടെ ശല്യം കുറക്കാന്‍ നടപടി ആവശ്യം: മന്ത്രി

മനാമ: തെരുവ് നായ്ക്കളുടെ ശല്യം കുറക്കാന്‍ നടപടി ആവശ്യമാണെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂരത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്​ദുല്ല ഖലഫ് വ്യക്തമാക്കി. ഇതിനായി സാമൂഹിക പങ്കാളിത്തം തേടുന്നതിനും മന്ത്രാലയത്തിന് പദ് ധതിയുണ്ട്. അനിമല്‍ വെല്‍ഫയര്‍ ആൻറ്​ എൻവെയോൺമ​െൻറ്​ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അനിമല്‍ വെല്‍ഫെയര്‍ ആൻറ്​ എൻവെയോൺമ​െൻറ്​ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം മന്ത്രി അനിമല്‍ ആൻറ്​ എൻവെയോൺമ​െൻറ്​ പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്ത്​ എത്തുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പിന്തുണ പ്രഖ്യാപിക്കുകയൂം ചെയ്തു. തെരുവ് നായ ശല്യം ഒഴിവാക്കുന്നതിനുള്ള പദ്ധതി മന്ത്രാലയം നടപ്പാക്കിത്തുടങ്ങിയത് 2016 ലായിരുന്നുവെന്ന് മന്ത്രി അനുസ്മരിച്ചു. ആഴ്ച്ചയില്‍ ആറ് ദിവസത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ടീമിനെ ഇതിനായി തയാറാക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി 2,000 ത്തോളം പരാതികളാണ് നാഷണല്‍ കാള്‍ സ​െൻറര്‍ വഴി ലഭിച്ചത്​.

ഇതുവഴി 1200 നായകളെ ജനവാസ പാര്‍പ്പിട കേന്ദ്രങ്ങളില്‍ നിന്നൊഴിവാക്കാന്‍ സാധിച്ചിരുന്നു. ഇതോടൊപ്പം ഇത്തരം നായകളെ പുനരധിവസിപ്പിക്കുന്നതിന് പ്രത്യേക കേന്ദ്രം തുടങ്ങുന്നതിനും നടപടിയായിട്ടുണ്ട്. പ്രസ്തുത കേന്ദ്രം വെറ്റിനറി ചികില്‍സാ കേന്ദ്രം കൂടി ഉള്‍പ്പെടുന്നതായിരിക്കും. ഈ വര്‍ഷാവസാനത്തോടെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുമെന്നും മന്ത്രി അറിയിച്ചു. തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനായി നടത്തിയ പ്രത്യേക കാമ്പയിന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രി ആരായുകയും അതിൽ പങ്കാളികളായ ഏവർക്കും നന്ദി അറിയിക്കുകയും ചെയ്​തു.

Tags:    
News Summary - Street Dogs-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.