മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂർവ ദേശത്തെ മാതൃ ദേവാലയമായ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 2023 വർഷത്തെ ഓണാഘോഷം ‘പൊൻപുലരി 2023’ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റിൽ നടന്നു.
പ്രസ്ഥാനം അംഗങ്ങള്‍ക്കായും കുട്ടികള്‍ക്കായും ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും വിവിധ ഓണക്കളികളും നടത്തി. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ കത്തീഡ്രൽ വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ ഫാ. സുനിൽ കുര്യൻ ബേബി അധ്യക്ഷത വഹിച്ചു. പ്രസ്ഥാനം ജോയന്റ് സെക്രട്ടറി മാക്സ് മാത്യൂസ് സ്വാഗതം പറഞ്ഞു. ഇടവക സഹവികാരിയും പ്രസ്ഥാനം വൈസ് പ്രസിഡന്റുമായ ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍ ഓണസന്ദേശം നല്കി. ഇടവക ട്രസ്റ്റി ജീസൺ ജോർജ്, ഇടവക സെക്രട്ടറി ജേക്കബ് പി. മാത്യു (ലൈജു), പ്രസ്ഥാനം ലേ-വൈസ് പ്രസിഡന്റ് അന്നമ്മ തോമസ്, പ്രസ്ഥാനം സെക്രട്ടറി ജോയൽ സാം ബാബു എന്നിവർ ഓണാശംസകൾ അറിയിച്ചു. ട്രഷറർ സാന്റോ അച്ചൻകുഞ്ഞ് നന്ദി രേഖപ്പെടുത്തി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.