മനാമ: മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ബഹ്റൈൻ ചാപ്റ്റർതല ഫൈനൽ മത്സരം ബഹ്റൈൻ കേരളീയ സമാജം ബാബുരാജൻ ഹാളിൽ നടന്നു. ആധുനികതയുടെ നിറവസന്തത്തിലേക്ക് മലയാള കവിതയെ കൈപിടിച്ചുയര്‍ത്തിയ കവി വൈലോപ്പിള്ളി ശ്രീധരമേനോന് സ്മരണാഞ്ജലി അർപ്പിച്ച് അദ്ദേഹത്തിന്റെ കവിതകൾ മാത്രം ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ ബഹ്റൈൻ ചാപ്റ്ററിലെ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള കുട്ടികളാണ് കവിതകൾ അവതരിപ്പിച്ചത്.
മലയാളം മിഷൻ ഭരണസമിതി അംഗമായിരുന്ന പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ സ്മരണാർഥം 2021 മുതൽ നടത്തിവരുന്ന മത്സരത്തിന്റെ മൂന്നാം പതിപ്പായി നടന്ന മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ ഇഷ ആഷിക്ക് ഒന്നാം സ്ഥാനവും ജ്വാല ജയചന്ദ്രൻ രണ്ടാം സ്ഥാനവും അനാമിക അജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതേ വിഭാഗത്തിൽ ശ്രീനിക അനീഷ്, വൈഗ നവീൻ, കാശിനാഥ് നവീൻ എന്നിവർക്ക് പ്രത്യേക സമ്മാനവും ലഭിച്ചു. ജൂനിയർ വിഭാഗത്തിൽ എയ്ഡൻ ആഷ്ലി മഞ്ഞിലക്കാണ് ഒന്നാം സ്ഥാനം. പ്രാർഥന രാജ്, നക്ഷത്ര രാജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ചാപ്റ്റർതല വിജയികൾ ജൂലൈയിൽ നടക്കുന്ന ആഗോള ഫൈനൽ മത്സരത്തിൽ ബഹ്റൈൻ ചാപ്റ്ററിനെ പ്രതിനിധാനംചെയ്ത് മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.