മനാമ: മാതാ അമൃതാനന്ദമയിയുടെ പ്രഥമ ശിഷ്യൻ സ്വാമി അമൃത സ്വരൂപാനന്ദപുരി ബഹ്റൈനിൽ എത്തുന്നു.
ഏപ്രിൽ 28 മുതൽ 30 വരെയാണ് സന്ദർശനം. മാതാ അമൃതാനന്ദമയി സേവാസമിതി ബഹ്റൈൻ ചാപ്റ്ററാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 29ന് വൈകീട്ട് ഏഴുമുതൽ ഐ ആം മെഡിറ്റേഷൻ ( I AM MEDITATION ) എന്ന ധ്യാനം സൗജന്യമായി പഠിപ്പിക്കും. സഗയ്യ ബി.എം.സി ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
വൈകീട്ട് സ്വാമിജിയുടെ ക്ലാസും സത്സംഗവും ഉണ്ടായിരിക്കുമെന്ന് മാതാ അമൃതാനന്ദമയി സേവാസമിതി ബഹ്റൈൻ ചാപ്റ്റർ കോഓഡിനേറ്റർ സുധീർ തിരുനിലത്ത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: Sreeja: (+973) 3929 3112 , സജിന: 3322 275, ചിന്നസാമി: 3913 8025
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.