Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകുറാ ത​ങ്ങ​ളു​ടെ...

കുറാ ത​ങ്ങ​ളു​ടെ വി​യോ​ഗം തീ​രാ​ന​ഷ്ട​മെ​ന്ന് ആ​ർ.​എ​സ്.​​സി

text_fields
bookmark_border
bahrain news
cancel
camera_alt

കുറാ ത​ങ്ങ​ൾ അ​നു​സ്മ​ര​ണ സ​ദ​സ്സ്

മ​നാ​മ: സ​മ​സ്ത കേ​ര​ള കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വും നി​ര​വ​ധി മ​ഹ​ല്ലു​ക​ളു​ടെ ഖാ​ദി​യും ജാ​തി​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രാ​ലും സ്നേ​ഹി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ഖു​റ​ത്തു സാ​ദാ​ത്ത് എ​ന്ന പേ​രി​ൽ പ്ര​ശ​സ്ത​നാ​യ സ​യ്യി​ദ് ഫ​സ​ൽ കോ​യ​മ്മ ത​ങ്ങ​ളു​ടെ വി​യോ​ഗം തീ​രാ​ന​ഷ്ട​മെ​ന്ന് ആ​ർ.​എ​സ്.​​സി നാ​ഷ​ന​ൽ അ​നു​സ്മ​രി​ച്ചു. സി​ത്ര​യി​ൽ വെ​ച്ചു​ന​ട​ന്ന കുറാ ത​ങ്ങ​ൾ അ​നു​സ്മ​ര​ണ സ​ദ​സ്സ് സ​യ്യി​ദ് അ​സ്ഹ​ർ അ​ൽ ബു​ഖാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത​സൗ​ഹാ​ർ​ദം ഊ​ട്ടി​യു​റ​പ്പി​ക്കാ​നും സ​മൂ​ഹ​ത്തി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നും പ്ര​യ​ത്നി​ച്ച് വി​ന​യ​ത്തി​ലും ലാ​ളി​ത്യ​ത്തി​ലും ജീ​വി​ച്ച ത​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്നും അ​സ്ഹ​ർ ത​ങ്ങ​ൾ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ കെ.​സി.​എ​ഫ് സം​ഘ​ട​ന പ്ര​സി​ഡ​ന്റ് ക​ല​ന്ത​ൻ ശ​രീ​ഫ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ ശി​ഹാ​ബു​ദ്ദീ​ൻ ഉ​സ്താ​ദ് പ​ര​പ്പ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് മ​ങ്ക​ര, സെ​ക്ര​ട്ട​റി​മാ​രാ​യ ഫൈ​സ​ൽ വ​ട​ക​ര, ജ​അ​ഫ​ർ പ​ട്ടാ​മ്പി, ജാ​ഫ​ർ ശ​രീ​ഫ്, റ​ഷീ​ദ് തെ​ന്ന​ല, സ​ലീം കൂ​ത്ത് പ​റ​മ്പ്, സ​ഫ്‌​വാ​ൻ സ​ഖാ​ഫി, മ​ൻ​സൂ​ർ അ​ഹ്സ​നി, ഡോ. ​നൗ​ഫ​ൽ, ന​സീ​ർ കാ​രാ​ട്, സ​മീ​ർ വ​ട​ക​ര, സാ​ജി​ദ് വ​ട​ക​ര, ഹ​മീ​ദ് പെ​രി​യ, സ​ക​രി​യ ചെ​റൂ​ണീ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsKoyamma Thangal
News Summary - Syed Fazal Koyamma Thangal
Next Story