മനാമ: സ്വതന്ത്ര്യദിനം സീറോ മലബാർ സൊസൈറ്റി (സിംസ്) സമുചിതമായി ആഘോഷിച്ചു. സിംസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സിംസ് ആക്ടിങ് പ്രസിഡന്റ് രതീഷ് സെബാസ്റ്റ്യൻ പതാകയുയർത്തി. സിംസ് ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സിംസ് ഭരണസമിതിയംഗങ്ങളായ ജെയ്‌മി തെറ്റയിൽ, ലൈജു തോമസ്, കോർ ഗ്രൂപ് ചെയർമാൻ പോൾ ഉരുവത്, മുൻ ഭാരവാഹികളായ ബെന്നി വർഗീസ്, മോൻസി മാത്യു, ജിമ്മി ജോസഫ്, ഇന്ത്യൻ ക്ലബ് മുൻ വൈസ് പ്രസിഡന്റ് സാനി പോൾ എന്നിവർക്കൊപ്പം കളിമുറ്റം സമ്മർ ക്യാമ്പ് ഭാരവാഹികളായ ഷെൻസി മാർട്ടിൻ, ലിജി ജോൺസൻ സമ്മർ ക്യാമ്പിലെ കുട്ടികളും, അധ്യാപകരും, സിംസ് അംഗങ്ങളും ആഘോഷങ്ങളിൽ പങ്കുചേർന്നു. സിംസ് കളിമുറ്റം സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളുടെ ദേശീയ ഗാനാലാപനവും, കലാ പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.