മനാമ: സിറോ മലബാർ സൊസൈറ്റി സംഘടിപ്പിച്ച ഓണസദ്യ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ഈ വർഷത്തെ ആദ്യ ഓണാഘോഷങ്ങളിലൊന്നാണ് സിറോ മലബാർ സൊസൈറ്റി നടത്തിയത്. ഓണാഘോഷങ്ങൾ മലയാളികളുടെ ഒത്തൊരുമയുടെ പ്രതീകമാണെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ബഹ്റൈൻ ഫിനാൻസിങ് കമ്പനി മാർക്കറ്റിങ് ഹെഡ് ആനന്ദ് നായർ, ഓണാഘോഷ കൺവീനർ പി.ടി. ജോസഫ്, കോർ ഗ്രൂപ് ചെയർമാൻ ചാൾസ് ആലുക്ക എന്നിവർ സംബന്ധിച്ചു. തുടർന്ന് നടന്ന മഹാസദ്യയിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യൻ ക്ലബ് പ്രസിഡന്‍റ് കെ.എം. ചെറിയാൻ, വൈസ് പ്രസിഡന്‍റ് സാനി പോൾ, സാമൂഹിക സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. സിറോ മലബാർ സൊസൈറ്റി പ്രസിഡന്‍റ് ബിജു പി. ജോസഫ് സ്വാഗതവും ജോയ് പോളി നന്ദിയും പറഞ്ഞു. 1300ഓളം പേർക്ക് ഓണസദ്യ വിളമ്പിയതായി സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.