മനാമ : വർഗീയ മുക്തഭാരതം അക്രമ രഹിതകേരളം എന്ന പ്രമേയത്തിൽ മതേതരത്വത്തിെൻറ ദീപശിഖയേന്തി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആരംഭിച്ച യുവജന യാത്ര അനന്തപുരിയിൽ സമാപിക്കുമ്പോൾ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് കോഴിക്കോട് ജില്ലാ ഡി.സി.സി പ്രസിഡൻറ് അഡ്വ.ടി സിദ്ദീഖ് അഭിപ്രായപ്പെട്ടു.
കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച യുവജന യാത്ര പ്രചരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏറെ കാലിക പ്രസക്തമായ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന ഈ യാത്ര രാജ്യത്തിെൻറ ഭരണ ഘടന നിലനിർത്താനും ഭരണഘടന സ്ഥാപനങ്ങൾ സംരക്ഷിക്കാനും ഫാസിസ്റ്റ് ഭരണത്തെ ഇന്ത്യയുടെ മണ്ണിൽ നിന്നും തുടച്ചു നീക്കാനുമുളളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് സംഗമം ഉത്‌ഘാടനം ചെയ്തു. വർഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന മുദ്രാവാക്യം കേരളമാകെ ഏറ്റെടുത്തതാണെന്നും വർത്തമാന സംഭവ വികാസങ്ങളുമായി ഈ പ്രമേയത്തിന് ഏറെ പ്രസക്തിയുണ്ടെന്നും കെ.എസ്. യു പ്രസിഡൻറ് അഭിപ്രായപ്പെട്ടു.
കെ.എം.സി. സി സംസ്ഥാന പ്രസിഡൻറ് എസ്.വി. ജലീൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം , ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ , മുൻ പ്രസിഡൻറ് കുട്ടുസ മുണ്ടേരി, ഒ.ഐ.സി.സി നേതാക്കളായ ഗഫൂർ ഉണ്ണികുളം , ലത്തീഫ് ആയഞ്ചേരി , ജമാൽ കുറ്റികാട്ടിൽ കെ.എം.സി.സി സമസ്ഥാന നേതാക്കളായ ശംസുദ്ദീൻ വെള്ളിക്കുളങ്ങര , ഗഫൂർ കൈപ്പമംഗലം , പി.വി. സിദ്ദീഖ് , ടി.പി. മുഹമ്മദലി , മൊയ്‌ദീൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു. കെ.പി. മുസ്തഫ സ്വാഗതവും ശംസുദ്ദീൻ വെള്ളിക്കുളങ്ങര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.