ഐ.​സി.​ആ​ർ.​എ​ഫ് തേ​സ്റ്റ് ക്വ​​ഞ്ചേ​ഴ്സ് 2024 പ​രി​പാ​ടി

‘തേ​സ്റ്റ് ക്വ​​ഞ്ചേ​ഴ്സ് 2024’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച് ഐ.​സി.​ആ​ർ.​എ​ഫ്

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ‍്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് തേ​സ്റ്റ് ക്വ​​ഞ്ചേ​ഴ്സ് 2024 ടീം ​വാ​ർ​ഷി​ക വേ​ന​ൽ​ക്കാ​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ആ​രം​ഭി​ച്ചു. വേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക്കു​ള്ള പി​ന്തു​ണ​യു​ടെ ഭാ​ഗ​മാ​യി ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ർ​ഷ​മാ​യി ഐ.​സി. ആ​ർ.​എ​ഫ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

വി​വി​ധ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​വെ​ള്ളം, ല​ബ​ൻ, പ​ഴ​ങ്ങ​ൾ, ബി​സ്‌​ക്ക​റ്റു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ പ​രി​പാ​ടി തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ സീ​നി​യ​ർ ഒ​ക്കു​പേ​ഷ​ന​ൽ സേ​ഫ്റ്റി എ​ൻ​ജി​നീ​യ​ർ ഹു​സൈ​ൻ അ​ൽ ഹു​സൈ​നി​യും ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​നും ചേ​ർ​ന്ന് മ​റാ​സി​യി​ലെ വ​ർ​ക്ക്‌​സൈ​റ്റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​രു​വ​രും വേ​ന​ൽ​ക്കാ​ല​ത്ത് സ്വീ​ക​രി​ക്കേ​ണ്ട സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഐ.​സി.​ആ​ർ.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, ഉ​പ​ദേ​ഷ്ടാ​വ് അ​രു​ൾ​ദാ​സ് തോ​മ​സ്, തേ​സ്റ്റ് ക്വ​​ഞ്ചേ​ഴ്സ് 2024 കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ശി​വ​കു​മാ​ർ, ഫൈ​സ​ൽ മ​ട​പ്പ​ള്ളി, ഐ.​സി.​ആ​ർ.​എ​ഫ് അം​ഗ​ങ്ങ​ളാ​യ രാ​കേ​ഷ് ശ​ർ​മ, ജോ​ൺ ഫി​ലി​പ്പ്, സു​ബൈ​ർ ക​ണ്ണൂ​ർ, സു​രേ​ഷ് ബാ​ബു, നൗ​ഷാ​ദ്, അ​ജ​യ​കൃ​ഷ്ണ​ൻ, പ്ര​കാ​ശ് മോ​ഹ​ൻ, രു​ചി ച​ക്ര​വ​ർ​ത്തി, അ​നു ജോ​സ്, അ​ൽ​ത്തി​യ ഡി​സൂ​സ, സാ​ന്ദ്ര പാ​ല​ണ്ണ, ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 'Taste Quenchers 2024' programme Organized by I.C.R.F

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.