മനാമ: മൂല്യവർധിത നികുതി (വാറ്റ്) ജനുവരി ഒന്നുമുതൽ നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന് ഒരു സംഘം എം.പിമാർ ആവശ ്യപ്പെട്ടു. 38 എം.പിമാരാണ് ഇതുസംബന്ധിച്ച നിവേദനത്തിൽ ഒപ്പുവെച്ചത്. ഇത് കഴിഞ്ഞ ദിവസം പാർലമെൻറ് അധ്യക്ഷ ഫൗസിയ സെയ്നലിന് സമർപ്പിച്ചു. ഇത് ഉടൻ വോ ട്ടിനിടണമെന്ന് ഒരു എം.പി ആവശ്യപ്പെെട്ടങ്കിലും ഫൗസിയ സെയ്നൽ അനുമതി നിഷേധിച്ചു. ധന, നിയമകാര്യ വിദഗ്ധരിൽ നിന്ന് നിർദേശം ലഭിക്കേണ്ട കാര്യമാണിതെന്ന് അവർ പറഞ്ഞു. വാറ്റ് സമ്പ്രദായം ഒഴിവാക്കുക എന്നതല്ല തങ്ങളുടെ ആവശ്യമെന്ന് എം.പി. മുഹമ്മദ് അൽ സീസി പറഞ്ഞു. സൗദിയിലും യു.എ.ഇയിലും ഇതിനകം വാറ്റ് നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. ജി.സി.സി ഉടമ്പടി പ്രകാരമാണ് ബഹ്റൈനിലും വാറ്റ് ഏർപ്പെടുത്തുന്നത്. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതി ആദ്യം വൻകിട സ്ഥാപനങ്ങൾക്കാണ് ബാധകമാവുക.
അഞ്ച് ദശലക്ഷം ദിനാർ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങളും വാറ്റിനായി ഇന്നത്തോടു കൂടി രജിസ്റ്റർ ചെയ്യണം. ഇവർക്ക് ജനുവരി ഒന്നുമുതൽ പുതിയ നികുതി സമ്പ്രദായം ബാധകമാകും. 500,000 ദിനാറിലധികം വരുമാനമുള്ള സ്ഥാപനങ്ങൾ വാറ്റ് രജിസ്ട്രേഷൻ പൂർത്തയാക്കേണ്ടത് 2019 ജൂൺ 20ഒാടെയാണ്. 37,500ഉം അതിലധികവും വരുമാനമുള്ളവർക്ക് രജിസ്ട്രേഷന് ഡിസംബർ 20 വരെ സമയമുണ്ട്. 37,500 ദിനാറിന് താഴെ വരുമാനമുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷന് അവസാന തിയതിയില്ല. രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ നാഷനൽ ബ്യൂറോ ഫോർ ടാക്സേഷൻ (എൻ.ബി.ടി) വെബ്സൈറ്റിൽ (www.nbt.gov.bh) ലഭ്യമാണ്. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, തുണി^വസ്ത്രം, ഹോ ട്ടൽ റെസ്റ്റോറൻറ്, വാഹന മേഖലകൾക്ക് അഞ്ചുശതമാനമാണ് വാറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.