മനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ 2023 വർഷത്തെ അവസാനത്തെ യോഗം മനാമ കെ സിറ്റിയിൽ നടന്നു. ചാപ്റ്റർ പ്രസിഡന്റ് റഷീദ് മാഹി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം.പി. വിനീഷ് സ്വാഗതം പറഞ്ഞു. രണ്ടു വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ട്രഷറർ നജീബ് കടലായി അവതരിപ്പിച്ചു. കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ചർച്ചയിൽ രക്ഷാധികാരികളായ അബ്ദുൽ മജീദ് തെരുവത്ത്, യു.കെ. ബാലൻ, ചീഫ് കോഓഡിനേറ്റർ മുജീബ് മാഹി, മറ്റ് ഭാരവാഹികളായ ഷബീർ മാഹി, ലത്തീഫ് ആയഞ്ചേരി, ഷിബു പത്തനംതിട്ട, റഫീഖ് നാദാപുരം, അസീൽ അബ്ദുറഹ്മാൻ, സമദ് മുയിപ്പോത്ത്, നൗഷാദ് മഞ്ഞപ്പാറ, കല്ലേരി കുഞ്ഞഹമ്മദ്, ജയേഷ് മേപ്പയ്യൂർ, റിയാസ് ആയഞ്ചേരി, അഷ്കർ പൂഴിത്തല, മനോജ് വടകര, ജെ.പി.കെ. തിക്കോടി, സുനീർ വെള്ളമുണ്ട എന്നിവർ പങ്കെടുത്തു.
ഫെബ്രുവരി രണ്ടിന് ഉച്ചക്ക് ഒരുമണിക്ക് കെ സിറ്റിയിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ തണൽ ചെയർമാൻ ഡോ. ഇദ്രീസ് പങ്കെടുക്കുമെന്നും തണലിന്റെ മുഴുവൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. ഫൈസൽ പാട്ടാണ്ടി, ജമാൽ കുറ്റിക്കാട്ടിൽ, വി.പി. ഷംസുദ്ദീൻ, ഹുസൈൻ വയനാട്, എൻ.വി. സലിം, റംഷാദ് മാഹി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശ്രീജിത്ത് കണ്ണൂർ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.