തണൽ - ബഹ്റൈൻ ചാപ്റ്റർ യോഗം
മനാമ: പ്രവാസ ലോകത്തെ പ്രമുഖ ജീവകാരുണ്യ പ്രവർത്തക സംഘടനയായ തണൽ ബഹ്റൈൻ ചാപ്റ്റർ 2024 - 25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
മനാമ കെ സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ പ്രസിഡൻറ് റഷീദ് മാഹി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. വിനീഷിന്റെ പ്രവർത്തന റിപ്പോർട്ടിന് ശേഷം ട്രഷറർ നജീബ് കടലായി രണ്ടു വർഷത്തെ കണക്കുകൾ അവതരിപ്പിച്ചു.
തണൽ ചെയർമാൻ ഡോ. ഇദ്രീസിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത എക്സിക്യൂട്ടിവ് കമ്മിറ്റിയിൽനിന്നും പ്രസിഡന്റായി നജീബ് കടലായി, ജനറൽ സെക്രട്ടറി മുജീബ് മാഹി, ട്രഷറർ യു.കെ. ബാലൻ എന്നിവരെ തെരഞ്ഞെടുത്തു.
തണൽ ബഹ്റൈൻ ചാപ്റ്ററിനു പ്രവാസികൾ നൽകുന്ന പിന്തുണ ഏറെ വിലപ്പെട്ടതാണെന്നും ഇനി അങ്ങോട്ടുള്ള എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അത് തുടരണമെന്നും ഡോ. ഇദ്രീസ് അഭ്യർഥിച്ചു.ശ്രീജിത്ത് കണ്ണൂർ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.