അയ്ഷ അൽഹറം

ബ​ഹ്റൈ​ൻ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ക്ക് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം

മ​നാ​മ: ഇ​ന്റ​ർ​നാ​ഷ​ന​ൽ ആ​സ്ട്രോ​നോ​ട്ടി​ക്ക​ൽ ഫെ​ഡ​റേ​ഷ​ന്റെ ‘യ​ങ് സ്‌​പേ​സ് ലീ​ഡേ​ഴ്‌​സ്’ അ​വാ​ർ​ഡ് നാ​ഷ​ന​ൽ സ്‌​പേ​സ് സ​യ​ൻ​സ് ഏ​ജ​ൻ​സി (എ​ൻ.​എ​സ്.​എ​സ്.​എ) ഉ​പ​ഗ്ര​ഹ ഡി​സൈ​ൻ വി​ഭാ​ഗം മേ​ധാ​വി അ​യ്ഷ അ​ൽ​ഹ​റ​ത്തി​ന്. ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ഷ​ണ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര പു​ര​സ്‌​കാ​രം നേ​ടു​ന്ന ആ​ദ്യ​ത്തെ അ​റ​ബ് വം​ശ​ജ​യാ​ണ് ഈ ​ബ​ഹ്‌​റൈ​നി എ​ൻ​ജി​നീ​യ​ർ. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത ആ​റു​പേ​ർ​ക്കാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. 77 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും 18 നും 35 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​മാ​യ 5000ത്തി​ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ളി​ൽ​നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ആ​ദ്യ​ത്തെ ബ​ഹ്‌​റൈ​ൻ വ​നി​ത ബ​ഹി​രാ​കാ​ശ എ​ൻ​ജി​നീ​യ​റാ​യ അ​ൽ​ഹ​റം, ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ ദൗ​ത്യ​ത്തി​ന്റെ ക​മാ​ൻ​ഡ​ർ, പ​ദ​വി വ​ഹി​ച്ച ആ​ദ്യ അ​റ​ബ് വം​ശ​ജ​കൂ​ടി​യാ​ണ്.

ബ​ഹ്റൈ​നി​ന്റെ അ​ൽ മു​ൻ​ത​ർ സാ​റ്റ​ലൈ​റ്റ് പ്രോ​ജ​ക്റ്റി​നും നേ​തൃ​ത്വം ന​ൽ​കു​ന്നു. അ​ബൂ​ദ​ബി​യി​ലെ ഖ​ലീ​ഫ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ്ങി​ലും ബ​ഹ്‌​റൈ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ലും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

രാജ്യാന്തര ഫോറത്തിൽ ബഹ്‌റൈന്റെ പതാക ഉയർത്താന്‍ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അയ്ഷ അൽഹറം പറഞ്ഞു. ഗതാഗത, ടെലികമ്യൂനിക്കേഷൻ മന്ത്രി മൊഹമ്മദ് ബിൻ താമർ അൽ കാബിയുടെ നേതൃത്വത്തിലുള്ള ഏജൻസിയുടെ ഡയറക്ടർ ബോർഡിന്റെ പിന്തുണയും, ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസിരിയുടെ കീഴിലുള്ള ഏജൻസിയുടെ നാമനിർദേശവുമാണ് ഈ ഒരു നേട്ടത്തിന് പിന്നിലെന്നും അവർ ചൂണ്ടിക്കാട്ടി.

നേട്ടം അ​ഭി​മാ​ന​ക​രം -പ്രി​ൻ​സ​സ് സ​ബീ​ക്ക

മ​നാ​മ: ഇ​ന്റ​ർ​നാ​ഷ​ന​ൽ ആ​സ്ട്രോ​നോ​ട്ടി​ക്ക​ൽ ഫെ​ഡ​റേ​ഷ​ന്റെ ‘യ​ങ് സ്‌​പേ​സ് ലീ​ഡേ​ഴ്‌​സ്’ അ​വാ​ർ​ഡ് നാ​ഷ​ന​ൽ സ്‌​പേ​സ് സ​യ​ൻ​സ് ഏ​ജ​ൻ​സി (എ​ൻ.​എ​സ്.​എ​സ്.​എ) ഉ​പ​ഗ്ര​ഹ ഡി​സൈ​ൻ വി​ഭാ​ഗം മേ​ധാ​വി അ​യ്ഷ അ​ൽ​ഹ​റ​മി​നെ ഹ​മ​ദ് രാ​ജാ​വി​ന്റെ പ​ത്നി​യും സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ വി​മ​ൻ പ്ര​സി​ഡ​ന്റു​മാ​യ പ്രി​ൻ​സ​സ് സ​ബീ​ക്ക ബി​ൻ​ത് ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ അ​ഭി​ന​ന്ദി​ച്ചു. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബ​ഹ്‌​റൈ​ൻ വ​നി​ത​ക​ൾ വി​ജ​യം കൈ​വ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ജ്യ പു​രോ​ഗ​തി​ക്കു​ള്ള അ​വ​രു​ടെ സം​ഭാ​വ​ന​ക​ളെ​യും പ്രി​ൻ​സ​സ് സ​ബീ​ക്ക അ​ഭി​ന​ന്ദി​ച്ചു.

പ്രി​ൻ​സ​സ് സ​ബീ​ക്ക ബി​ൻ​ത് ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ

77 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 5000 മ​ത്സ​രാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​വാ​ർ​ഡി​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​റ് വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് നാ​ഷ​ന​ൽ സ്‌​പേ​സ് സ​യ​ൻ​സ് ഏ​ജ​ൻ​സി​യി​ലെ സാ​റ്റ​ലൈ​റ്റ് ഡി​സൈ​ൻ വി​ഭാ​ഗം മേ​ധാ​വി എ​ൻ​ജി​നീ​യ​ർ ഐ​ഷ അ​ൽ ഹ​റം.

Tags:    
News Summary - International Recognition for Bahrain Astronaut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.