ബ​ഹ്​​​റൈ​ൻ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ് ടൂ​റി​സം അ​തോ​റി​റ്റി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ സാ​റ അ​ഹ്​​മ​ദ്​ ബൂ​ഹി​ജ്ജി​യും ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ യൂ​സു​ഫ്​ അ​ൽ ബി​ൻ​ഫ​ലാ​ഹും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

എ​യ​ർ ​ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ആ​ഗോ​ള സ​മ്മേ​ള​നം; ‘റൂ​ട്ട്​​സ്​ വേ​ൾ​ഡ്​ 2024’ ബ​ഹ്​​റൈ​നി​ൽ

മ​നാ​മ: എ​യ​ർ ​ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ആ​ഗോ​ള സ​മ്മേ​ള​നം റൂ​ട്ട്​​സ്​ വേ​ൾ​ഡ്​ 2024 ബ​ഹ്​​റൈ​നി​ൽ ന​ട​ക്കും. എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ മേ​ഖ​ല​യി​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ സ​മ്മേ​ള​ന​മാ​ണി​ത്. 29ാമ​ത്​ റൂ​ട്ട്​​സ്​ വേ​ൾ​ഡ്​ 2024​ സ​ഖീ​റി​ലെ എ​ക്​​സി​ബി​ഷ​ൻ വേ​ൾ​ഡി​ലാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ ആ​റ്​ മു​ത​ൽ എ​ട്ട്​ വ​രെ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​ദ​ഗ്ധ​ര​ട​ക്കം 2500ല​ധി​കം പേ​ർ പ​​​​ങ്കെ​ടു​ക്കും. എ​യ​ർ​പോ​ർ​ട്ട്​ പ്ര​തി​നി​ധി​ക​ൾ, ഏ​വി​യേ​ഷ​ൻ സ​ർ​വി​സ്​ മേ​ഖ​ല​യി​ലു​​ള്ള​വ​ർ, ടൂ​റി​സം അ​തോ​റി​റ്റി​ക​ൾ, എ​യ​റോ​നോ​ട്ടി​ക്​​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രും അ​ണി​നി​ര​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ ബ​ഹ്​​​റൈ​ൻ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ് ടൂ​റി​സം അ​തോ​റി​റ്റി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ സാ​റ അ​ഹ്​​മ​ദ്​ ബൂ​ഹി​ജ്ജി​യും ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ യൂ​സു​ഫ്​ അ​ൽ ബി​ൻ​ഫ​ലാ​ഹും ഒ​പ്പു​വെ​ച്ചു. സ​മ്മേ​ള​നം ബ​ഹ്​​റൈ​നി​ലെ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​ക്ക്​ ക​രു​ത്ത്​ പ​ക​രു​മെ​ന്ന്​ സാ​റ അ​ഹ്​​മ്​ ബൂ​ഹി​ജ്ജി വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ൽ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ​രി​പാ​ടി​ക്ക്​ ആ​ദ്യ​മാ​യാ​ണ്​ ബ​ഹ്​​റൈ​ൻ വേ​ദി​യാ​വു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ങ്ങ​ളും എ​ക്​​സി​ബി​ഷ​നു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ ബ​ഹ്​​റൈ​ന്​ സാ​ധി​ക്കു​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ള്ള​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - Air Transport Global Conference; 'Roots World 2024' in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.